കൊല്ലം: കോവിഡ് വ്യാപനത്തെ തുടർന്ന് കൊല്ലം ജില്ലയിൽ വാഹനഗതാഗതത്തിന് നിയന്ത്രണം ഏർപ്പെടുത്തി. തിങ്കളാഴ്ച മുതൽ സ്വകാര്യ വാഹനങ്ങൾ പുറത്തിറക്കുന്നതിന് ഒറ്റ-ഇരട്ട അക്ക നമ്പര്‍ ക്രമീകരണം കര്‍ശനമായി നടപ്പാക്കുമെന്ന് ജില്ലാ ഭരണകൂടം അറിയിച്ചു.
രജിസ്ട്രേഷൻ നമ്പരുകൾ ഒറ്റ അക്കത്തിൽ അവസാനിക്കുന്ന വാഹനങ്ങൾ തിങ്കൾ, ബുധൻ,വെള്ളി ദിവസങ്ങളിൽ പുറത്തിറക്കാം. ഇരട്ട അക്കത്തിൽ അവസാനിക്കുന്ന നമ്പരുള്ള വാഹനങ്ങൾ ചൊവ്വ,വ്യാഴം,ശനി ദിവസങ്ങളിലേ നിരത്തിലിറക്കാവൂ എന്നാണ് ഉത്തരവ്.