അന്യസംസ്ഥാന തൊഴിലാളികളുടെ താമസ സ്ഥലങ്ങളില്‍ നിന്നും ഫോണ്‍ മോഷണം.

0
79
കാളികാവ്: അന്യസംസ്ഥാന തൊഴിലാളികളുടെ താമസസ്ഥലങ്ങളില്‍ കവര്‍ച്ച നടത്തുന്ന പ്രതികളെ കാളികാവ് പോലീസ് പിടികൂടി.
കരുളായി സ്വദേശി പനങ്ങാടന്‍ അബ്ദുല്‍ റഷീദ് (32), എളങ്കൂര്‍ സ്വദേശി മുഹമ്മദ് ഫായിസ് (19) എന്നിവരെയാണ് പിടികൂടിയത്. ഇവരുടെ താമസസ്ഥലത്ത് നിന്നും പണവും ഏഴ് മൊബൈല്‍ ഫോണുകളും എ.ടി.എം കാര്‍ഡും ആധാര്‍ കാര്‍ഡും പിടിച്ചെടുത്തിട്ടുണ്ട്. പ്രതികള്‍ മഞ്ചേരിയില്‍ വാടക ക്വാര്‍ട്ടേഴ്സില്‍ ആയുര്‍വേദ ഡോക്ടറാണെന്ന വ്യാജേന താമസിച്ച്‌ വരികയായിരുന്നു. സി.സി.ടി.വി ദൃശ്യങ്ങള്‍ പരിശോധിച്ച്‌ മോട്ടോര്‍ സൈക്കിള്‍ മനസ്സിലാക്കി. തുടര്‍ന്ന് നടന്ന അന്വേഷണത്തില്‍ പ്രതികള്‍ വലയിലാവുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു. രണ്ടാം പ്രതി ഫായിസിന്റെ മോട്ടോര്‍ സൈക്കിളില്‍ സഞ്ചരിച്ച്‌ മോഷണ സ്ഥലം കണ്ടെത്തുകയും കവര്‍ച്ച നടത്തി രക്ഷപ്പെടുകയും ചെയ്യുന്നതാണ് ഇവരുടെ രീതി.

LEAVE A REPLY

Please enter your comment!
Please enter your name here