ഐഎന്‍എക്‌സ് കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ കോണ്‍ഗ്രസ് എം.പി കാര്‍ത്തി ചിദംബരത്തിന് തിരിച്ചടി. കാര്‍ത്തിയുടെ 11.04 കോടിയുടെ വസ്തുവകകള്‍ കണ്ടുകെട്ടി എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്.
കര്‍ണാടകയിലെ കുടക് ജില്ലയിലെ സ്വത്തുക്കള്‍ ഉള്‍പ്പെടെയാണ് കണ്ടുകെട്ടിയത്. യുപിഎ സര്‍ക്കാരിന്റെ കാലത്ത് പി ചിദംബരം ധനമന്ത്രിയായിരിക്കെ മാധ്യമ സ്ഥാപനത്തിലേക്ക് നിയമവിരുദ്ധമായി വിദേശ നിക്ഷേപം സ്വീകരിച്ചു എന്നതാണ് കേസ്.
മുന്‍ കേന്ദ്രമന്ത്രിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ പി ചിദംബരത്തിന്റെ മകന്‍ കാര്‍ത്തി ചിദംബരം തമിഴ്‌നാട്ടിലെ ശിവഗംഗ ലോക്‌സഭാ സീറ്റില്‍ നിന്നുള്ള സിറ്റിംഗ് എംപിയാണ്. എന്‍എക്‌സ് കേസില്‍ കാര്‍ത്തിയെ സിബിഐയും ഇഡിയും അറസ്റ്റ് ചെയ്തിട്ടുണ്ട്. 2007ല്‍ പി ചിദംബരം ധനമന്ത്രിയായിരുന്ന കാലത്ത് ഐഎന്‍എക്‌സ് മീഡിയ എന്ന കമ്ബനി ചട്ടങ്ങള്‍ മറികടന്ന് 305 കോടി രൂപയുടെ വിദേശനിക്ഷേപം സ്വീകരിച്ചെന്നാണ് കേസ്.