പ്യോഗ്യാംഗ്: ഉത്തരകൊറിയയിൽ ആദ്യ കോവിഡ് റിപ്പോർട്ട് ചെയ്തു. മൂന്നു വർഷം മുമ്പ് രാജ്യംവിട്ട് ദക്ഷിണ കൊറിയയിലേക്കു പോയശേഷം കഴിഞ്ഞ ആഴ്ച തിരിച്ചെത്തിയ ആൾക്കാണു രോഗം സ്ഥിരീകരിച്ചതെന്നു ഭരണകൂട മുഖപത്രമായ കെസിഎൻഎ റിപ്പോർട്ട് ചെയ്തു.
ആദ്യ കേസ് സ്ഥിരീകരിച്ചതിനെ തുടർന്ന് ഏകാധിപതി കിം ജോംഗ് ഉൻ അടിയന്ത്രര യോഗം വിളിച്ചുചേർത്തു സാഹചര്യങ്ങൾ വിലയിരുത്തി. അതിർത്തി നഗരമായ കീസോംഗിൽ ലോക്ക്ഡൗണ്‍ ഏർപ്പെടുത്തുന്നത് ഉൾപ്പെടെയുള്ള വിഷയങ്ങൾ യോഗത്തിൽ ചർച്ചയായതായി കെസിഎൻഎ റിപ്പോർട്ടിൽ പറയുന്നു.എന്നാൽ , അതീവ സുരക്ഷയുള്ള ഡീമാർക്കേഷൻ ലൈൻ മറികടന്നു രോഗി എങ്ങനെ രാജ്യത്ത് എത്തി എന്നത് അന്വേഷിക്കാൻ കിം ജോംഗ് ഉൻ ഉത്തരവിട്ടിട്ടുണ്ട്.