നാല്‌ വിദ്യാര്‍ഥികള്‍ക്ക് വീടൊരുക്കി അരുവിക്കര സ്‌കൂള്‍.

0
63

തിരുവനന്തപുരം > ഒരു വര്‍ഷം നാല് വിദ്യാര്‍ഥികള്‍ക്ക് വീടുകള്‍. നിങ്ങള്‍ ഞങ്ങളെ അമ്ബരപ്പിക്കുന്നു കൂട്ടരേ…

അരുവിക്കര ജിഎച്ച്‌എസ്‌എസിനെ കുറിച്ച്‌ മന്ത്രി വി ശിവന്‍കുട്ടി ഞായറാഴ്ച ഫെയ്സ്ബുക്കില്‍ കുറിച്ച വാക്കുകളാണിത്. ഒരു വര്‍ഷം കൊണ്ട് സ്കൂളിലെ നിര്‍ധനരായ നാല് വിദ്യാര്‍ഥികളുടെ കുടുംബത്തിനാണ് അധ്യാപകരുടെയും രക്ഷിതാക്കളുടെയും നാട്ടുകാരുടെയും നേതൃത്വത്തില്‍ തണലൊരുക്കിയത്.

വിവിധ സംഘടനകളുടെയും സ്ഥാപനങ്ങളുടെയും സഹായത്തോടെയാണ് സ്ഥലം വാങ്ങി വീട് നിര്‍മിച്ചത്. ജി സ്റ്റീഫല്‍ എംഎല്‍എയും എല്ലാത്തിനും പിന്തുണയുമായി രംഗത്തുണ്ടായിരുന്നു. വെള്ളൂര്‍ക്കോണത്ത് സഹോദരങ്ങളായ പവനയ്ക്കും നയനയ്ക്കുമാണ് ആദ്യം വീട് നിര്‍മിച്ചത്. തുടര്‍ന്ന് വെമ്ബന്നൂരില്‍ സഹോദരങ്ങളായ അക്ഷയ ബൈജുവിനും അപ്സര ബൈജുവിനും ആറാം ക്ലാസുകാരനായ വിനോദിനും വീട് നിര്‍മിച്ചു.

കെഎസ്ടിഎയുടെ കുട്ടിക്കൊരു വീട് പദ്ധതി പ്രകാരമാണ് ക്രിസ്റ്റീന എന്ന വിദ്യാര്‍ഥിക്ക് വീടൊരുക്കിയത്. സ്കൂളിലെ അധ്യാപകരായ ഷജിബുദീന്‍, സദ്മ, ഹൃദ്യ, സുശീല, പിടിഎ അംഗം കെഎസ് സുനില്‍ കുമാര്‍ എന്നിവരുടെ മേല്‍നോട്ടത്തിലായിരുന്നു വീട് നിര്‍മാണം. പൂര്‍ത്തിയായ വീടുകളെല്ലാം കുടുംബങ്ങള്‍ക്ക് കൈമാറി.

LEAVE A REPLY

Please enter your comment!
Please enter your name here