കണ്ണൂര്‍ ബാവലിപ്പുഴക്കയത്തില്‍ അച്ഛനും മകനും മുങ്ങിമരിച്ചു

0
83

കേളകം: കണ്ണൂര്‍ ബാവലിപ്പുഴക്കയത്തില്‍ അച്ഛനും മകനും മുങ്ങിമരിച്ചു . ഒറ്റപ്ലാവ് സ്വദേശി നെടുമറ്റത്തില്‍ ലിജോ ജോസ് (34), ഇളയ മകന്‍ നെബിന്‍ ജോസ് (3) എന്നിവരാണ് മരിച്ചത്.ശനിയാഴ്ച രാവിലെ 11 മണിയോടെയാണ് അപകടം.

ചുങ്കക്കുന്ന് പാലത്തിനടുത്ത് തടയണകെട്ടി വെള്ളം കെട്ടിനിര്‍ത്തിയിരുന്നു. ഇവിടെ കുളിക്കാന്‍ ഇറങ്ങിയതായിരുന്നു ഇരുവരും. മകനെ ചുമലില്‍ ഇരുത്തി പുഴയിലിറങ്ങിയപ്പോള്‍ കാല്‍ തെറ്റി വീണു. ചെളിയില്‍ പുതഞ്ഞ മകനെ രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടെ ലിജോയും ചെളിയില്‍ അകപ്പെടുകയായിരുന്നു.

കൂടെയുണ്ടായിരുന്ന മറ്റു രണ്ടുകുട്ടികള്‍ നിലവിളിച്ചതോടെ നാട്ടുകാര്‍ ഓടിക്കൂടി നടത്തിയ തെരച്ചിലില്‍ ഇരുവരെയും കണ്ടെത്തി കരക്കെടുത്തു. ആശുപത്രിയിലെത്തിക്കുമ്ബോഴേക്കും മരിച്ചിരുന്നു. മൃതദേഹം പേരാവൂര്‍ താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി.

LEAVE A REPLY

Please enter your comment!
Please enter your name here