ഇന്ന് ലോക ജലദിനം

0
75

ന്യൂഡല്‍ഹി | ഇന്ന് ലോക ജലദിനം. സംസ്ഥാനം കടുത്ത ചൂടിനെ അഭിമുഖീകരിക്കുന്ന ഘട്ടത്തിലാണ് ലോക ജലദിനം എത്തുന്നത്.

പലയിടത്തും ജലക്ഷാമം അനുഭവപ്പെടുമ്ബോള്‍ ജലം അമൂല്യമാണെന്ന ഓര്‍മപ്പെടുത്തലാണ് ഈ ദിനം നല്‍കുന്നത്. ‘ജല-ശുചിത്വ പ്രതിസന്ധി പരിഹരിക്കാന്‍ മാറ്റം ത്വരിതപ്പെടുത്തുന്നു’ എന്നതാണ് ഇത്തവണത്തെ ദിനാചരണ സന്ദേശം.

എല്ലാ വര്‍ഷവും മാര്‍ച്ച്‌ 22 നാണ് ലോക ജലദിനം ആയി ആചരിക്കുന്നത്. ജലം ഓരോ തുള്ളിയും സൂക്ഷിച്ച്‌ ഉപയോഗിക്കേണ്ടതിന്റെ ആവശ്യകത ലോകജനതയെ മനസ്സിലാക്കുകയാണ് ജലദിനാചരണത്തിന്റെ ലക്ഷ്യം. ലോക ജലദിനമെന്ന നിര്‍ദ്ദേശം ആദ്യമായി ഉയര്‍ന്നുവന്നത് 1992-ല്‍ ബ്രസീലിലെ റിയോവില്‍ ചേര്‍ന്ന യു.എന്‍. കോണ്‍ഫറന്‍സ് ഓണ്‍ എന്‍വയണ്‍മെന്റ് ആന്‍ഡ് ഡവലപ്‌മെന്റിലാണ്. ഇതേ തുടര്‍ന്ന് യു.എന്‍. ജനറല്‍ അസംബ്ലി 1993 മാര്‍ച്ച്‌ 22 മുതല്‍ ഈ ദിനം ലോക ജലദിനമായി ആചരിക്കുവാന്‍ തീരുമാനിക്കുകയായിരുന്നു.

അടുത്ത മഹായുദ്ധം നടക്കാന്‍ പോകുന്നത് കുടിവെള്ളത്തിന് വേണ്ടിയായിരിക്കും എന്നാണ് പൊതുവെ പറയാറ്. കുടിവെള്ളത്തിന് സ്വര്‍ണത്തേക്കാള്‍ വിലവരുന്ന കാലത്തേക്ക് ലോകം മാറികൊണ്ടിരിക്കുന്നു. ഇന്ത്യ ഉള്‍പ്പെടെയുള്ള രാജ്യങ്ങള്‍ കടുത്ത ജലക്ഷാമം അനുഭവപ്പെടുന്ന രാജ്യങ്ങളുടെ പട്ടികയിലേക്ക് നീങ്ങുന്നു. കുടിവെള്ള സ്രോതസ്സുകളെല്ലാം ദിനം പ്രതി മലിനമായിക്കൊണ്ടിരിക്കുകയാണ്. മഹാനദികള്‍ ഇന്ന് മാലിന്യക്കൂമ്ബാരങ്ങളാണ്. കിണറുകളും കുളങ്ങളും രാസവസ്തുക്കളാലും ഖരമാലിന്യങ്ങളാലും അന്യമായി മാറുന്നു. ലോക ജലദിനത്തില്‍ ഇക്കാര്യങ്ങളെല്ലാം നാം ഓര്‍മയില്‍ വെക്കണം.

LEAVE A REPLY

Please enter your comment!
Please enter your name here