അന്വേഷണം നടക്കുന്ന ലഹരി കേസിലെ പ്രതിയെ ന്യായീകരിച്ച് മുഖ്യമന്ത്രി

0
66

തിരുവനന്തപുരം: അഴിയൂർ ലഹരി കടത്ത് കേസിലെ പ്രതിയുടെ വാദത്തെ പിന്തുണച്ച് മുഖ്യമന്ത്രി. പൊലീസ് അന്വേഷണം നടത്തിവരുന്ന കേസിലെ പ്രതിയെ ആണ് മുഖ്യമന്ത്രി നിരപരാധിയായി നിയമസഭയിൽ അവതരിപ്പിച്ചത്. തന്നെ ലഹരിക്കടത്തിന് ഉപയോഗിച്ചു എന്ന് എട്ടാം ക്ലാസുകാരി വെളിപ്പെടുത്തിയ കേസിലെ പ്രതിയെയാണ് മുഖ്യമന്ത്രി ന്യായീകരിച്ചത്. നിലവിൽ കേസ് കോഴിക്കോട് റൂറൽ പൊലീസും മനുഷ്യാവകാശ കമ്മീഷന്റെ പ്രത്യേക സംഘവും അന്വേഷിച്ചു വരികയാണ്. അന്വേഷണം പൂർത്തിയാകും മുമ്പെയാണ് പ്രതിയെ വെള്ളപൂശിയുള്ള മുഖ്യമന്ത്രിയുടെ  പരാമർശം

 

LEAVE A REPLY

Please enter your comment!
Please enter your name here