കണ്ണൂരില്‍ കൊവിഡ് ചികിത്സയിലിരിക്കെ രക്ഷപ്പെട്ട പ്രതിയെ പിടികൂടി

0
81

കണ്ണൂർ : കൊവിഡ് ചികിത്സയിലിരിക്കെ രക്ഷപ്പെട്ട പ്രതിയെ പിടികൂടി. ഇരിട്ടി ടൗണില്‍ നിന്നാണ് ഇയാളെ പിടികൂടിയത്. ഇന്ന് രാവിലെ 10 മണിയോടെയാണ് അഞ്ചരക്കണ്ടി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ നിന്ന് ഇയാള്‍ രക്ഷപ്പെട്ടത്.ആറളം സ്വദേശിയായ ഇയാള്‍ മോഷണ കേസിലെ പ്രതിയാണ്.ഇന്നലെയാണ് ഇയാള്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചത്. ആശുപത്രിയില്‍ നിന്ന് രക്ഷപ്പെട്ട ശേഷം അഞ്ചരക്കണ്ടിയില്‍ നിന്ന് ബസിലാണ് മട്ടന്നൂരിലെത്തിയത്.

അവിടെ നിന്ന് ആറളത്തേക്ക് പോകുന്നതിനിടെയാണ് ഇയാള്‍ ഇരിട്ടിയില്‍ വെച്ച് പിടിയിലായത്. തെളിവെടുപ്പിനിടെ ഇയാളുമായി സമ്പര്‍ക്കത്തിലായിരുന്ന ആറളം സ്റ്റേഷനിലെ ഏഴു പൊലീസുകാര്‍ നിരീക്ഷണത്തില്‍ പോയിരുന്നു. രോഗ ഉറവിടവും കണ്ടെത്തിയിട്ടില്ല.

LEAVE A REPLY

Please enter your comment!
Please enter your name here