ബോളിവുഡിലെ മുന്‍നിര സംവിധായകനും നിര്‍മ്മാതാവുമായ കരണ്‍ ജോഹറുമായി ദുൽഖർ കൈ കോർക്കുന്നു എന്നതാണ് പുതിയ റിപ്പോർട്ട്. കിംഗ് ഓഫ് കൊത്ത എന്ന ചിത്രത്തിന് ശേഷം കരൺ ജോഹർ ചിത്രത്തിലായിരിക്കും ദുൽഖർ അഭിനയിക്കുക എന്ന റിപ്പോർട്ടാണ് പുറത്തുവരുന്നത്. നിലവിൽ രൺവീർ സിംഗും ആലിയ ഭട്ടും കേന്ദ്രകഥാപാത്രങ്ങളായി എത്തുന്ന റോക്കി ഓർ റാണി പ്രേം കഹാനി എന്ന ചിത്രത്തിന്റെ തിരക്കിലാണ് കരൺ ജോഹർ. ഇതിന് ശേഷമാകും കരൺ ജോഹർ-ദുൽഖർ ചിത്രം ആരംഭിക്കുക എന്നാണ് സൂചന. എന്നാൽ സിനിമ സംബന്ധിച്ച് ഔദ്യോഗിക സ്ഥിരീകരണം ഇതുവരെ പുറത്തുവന്നിട്ടില്ല.
ദുൽഖർ സൽമാൻ നായകനായി എത്തുന്ന ബിഗ് ബജറ്റ് ചിത്രമാണ് ‘കിംഗ് ഓഫ് കൊത്ത’. കാരൈക്കുടിയിൽ 95 ദിവസം നീണ്ടുനിന്ന ഷെഡ്യൂൾ അടുത്തിടെ പൂർത്തിയായിരുന്നു. ചിത്രം അതിന്റെ അവസാന പണിപ്പുരയിലാണ്. ഓണം റിലീസ് ആയി കിംഗ് ഓഫ് കൊത്ത തിയേറ്ററുകളിൽ എത്തും.