നടൻ ഋതിക് റോഷന് രണ്ടാം വിവാഹം, വധു സബാ ആസാദ്;

0
81

ആദ്യ ഭാര്യ സുസെയ്ൻ ഖാനുമായി ഋതിക് റോഷൻ (Hrithik Roshan) പിരിഞ്ഞിട്ട് വർഷങ്ങൾ പലത് പിന്നിട്ടിരിക്കുന്നു. സുസെയ്ൻ അർസലൻ ഗോണിയുമായി പ്രണയത്തിലായ ശേഷം ഋതിക്കിന്റെ ജീവിതത്തിൽ ആരെങ്കിലും കടന്നു വന്നോ എന്ന ചോദ്യം ഏറെനാൾ അവശേഷിച്ചു. ഒടുവിൽ ഒരു ദിവസം സബാ ആസാദ് എന്ന പെൺകൊടിയുമായി ഋതിക് കൈപിടിച്ചു നടന്നതും ബോളിവുഡ് പാപ്പരാസികൾ അത് ക്യാമറയിൽ ഒതുക്കി.

അന്ന് ‘അജ്ഞാത യുവതി’ എന്ന് പലരും വിശേഷിപ്പിച്ച സബാ ആസാദ് ഋതിക്കിന്റെ കാമുകിയല്ലാതെ മറ്റാരുമല്ല എന്ന് തെളിയാൻ അധികനാൾ വേണ്ടി വന്നില്ല. ഋതിക്കിന്റെ മക്കളും കുടുംബവുമായി യുവതി അടുപ്പത്തിലായി. പിന്നെ ഇവരുടെ വിശേഷം സോഷ്യൽ മീഡിയയിൽ എങ്ങും നിറഞ്ഞു. 49-ാം വയസിൽ ഋതിക് സബയ്‌ക്ക്‌ താലിചാർത്തും എന്നാണ് ഏറ്റവും പുതിയ റിപ്പോർട്ട്.

താരങ്ങളുടെ വിവാഹവും മക്കളുടെ പേരിടീലുമെല്ലാം അവരെക്കാൾ മുൻപേ സോഷ്യൽ മീഡിയ നിശ്ചയിക്കുന്ന കാലമായതിനാൽ ഒന്നിനും ഒരുറപ്പ് പറയാൻ സാധിച്ചെന്നു വരില്ല. ഋതിക്കിന്റെയും സബാ ആസാദിന്റെയും വിവാഹം നവംബറിൽ നടക്കും എന്നാണ് ഏറ്റവും പുതിയ വിവരം.വാർത്ത കത്തിപ്പടരുന്ന വേളയിൽ പ്രതികരിച്ചത് ഋതിക്കിന്റെ പിതാവ് രാകേഷ് റോഷനല്ലാതെ മറ്റാരുമല്ല. ടൈംസ് ഓഫ് ഇന്ത്യയിലാണ് രാകേഷ് റോഷന്റെ പ്രതികരണം. മകന്റെ വിവാഹത്തെക്കുറിച്ച് അച്ഛൻ എന്തായാലും കേട്ടിട്ടില്ല.

2022 ഫെബ്രുവരി മാസം മുതലാണ് ഋതിക് – സബാ ആസാദ് പ്രണയം പുറത്തറിഞ്ഞത്. സബയുടെ ഒരു വീഡിയോ ഋതിക് ട്വിറ്ററിൽ പോസ്റ്റ് ചെയ്തത് മുതൽ കാര്യങ്ങൾ കൂടുതൽ ശ്രദ്ധനേടി.

LEAVE A REPLY

Please enter your comment!
Please enter your name here