മലപ്പുറത്ത് ക്രീം ബണ്ണിനുള്ളില്‍ പത്തിലധികം ഗുളികകള്‍; അന്വേഷണം തുടങ്ങി ഫുഡ് സേഫ്റ്റി അധികൃതര്‍

0
67

തിരൂര്‍: താനൂരില്‍ കടയില്‍ നിന്ന് വാങ്ങിയ ഒരു പാക്കറ്റ് ക്രീം ബണ്ണില്‍ ഗുളികകള്‍ കണ്ടെത്തി. ഇന്നലെ വൈകിട്ടായിരുന്നു സംഭവം.

ബണ്‍ കഴിക്കാനായി പൊട്ടിച്ചപ്പോഴാണ് മൂത്താട്ട് കുഞ്ഞാലി ഹാജി വാങ്ങിയ ഒരു പാക്കറ്റ് ബണ്ണില്‍ വെള്ള നിറത്തിലുള്ള പത്തിലധികം ഗുളികകള്‍ കണ്ടെത്തിയത്. കമ്ബനി ഉടമയെ വിവരമറിയിച്ചതിനെ തുടര്‍ന്ന് കടയില്‍ ബാക്കിയുള്ളവ തിരിച്ചു കൊണ്ടുപോയി

വെളുത്ത നിറത്തിലുള്ള ഗുളികകള്‍ എന്തിനുള്ളതെന്നും എങ്ങനെ ഇത് ബണ്ണിനകത്ത് എത്തിയെന്നും ഇതുവരെ വ്യക്തമല്ല. പഞ്ചായത്ത് അംഗം സംഭവം കുടുംബാരോഗ്യ കേന്ദ്രത്തില്‍ വിവരം അറിയിച്ചു. ഫുഡ് സേഫ്റ്റി വകുപ്പിനെ അറിയിക്കുമെന്ന് ആരോഗ്യ വകുപ്പ് അധികൃതര്‍ വ്യക്തമാക്കി. ഗുളിക കണ്ടെത്തിയ സംഭവത്തില്‍ അന്വേഷണം നടത്തണമെന്നും ആളുകള്‍ ആവശ്യപ്പെട്ടു. തുടര്‍ന്ന് വിഷയത്തില്‍ ഫുഡ് സേഫ്റ്റി അന്വേഷണം തുടങ്ങി.

LEAVE A REPLY

Please enter your comment!
Please enter your name here