ഉത്തര്‍പ്രദേശില്‍ അഭിഭാഷകനെ വെടിവച്ചുകൊന്ന കേസില്‍ ആരോപണവിധേയന്റെ സഹായിയുടെ വീട് ബുള്‍ഡോസര്‍ ഉപയോഗിച്ച് തകര്‍ത്തു.
2005ല്‍ എംഎല്‍എയെ വധിച്ച കേസില്‍ സുപ്രധാന സാക്ഷിയായ ഉമേഷ് പാലിനെ വെടിവച്ചുകൊന്ന സംഭവത്തില്‍ ആരോപണവിധേയനായ ആത്തിഖ് അഹമ്മദിന്റെ അടുത്ത സഹായി സഫര്‍ അഹമ്മദിന്റെ വീടാണ് അനധികൃതമായി നിര്‍മാണമെന്ന് ചൂണ്ടിക്കാട്ടി പ്രയാഗ്രാജ് മുനിസിപ്പല്‍ അധികൃതര്‍ വന്‍ സന്നാഹത്തോടെ പൊളിച്ചത്.
2005ല്‍ ബിഎസ്പി എംഎല്‍എയായിരുന്ന രാജു പാലിനെ വെടിവച്ചുകൊന്ന കേസില്‍ പ്രധാന സാക്ഷിയായ അഡ്വ. ഉമേഷ് പാലിനെ കഴിഞ്ഞ വെള്ളിയാഴ്ചയാണ് ഒരുസംഘം കൊലപ്പെടുത്തിയത്. ഒരുവിഭാഗം ആളുകളുടെ വീടുകള്‍ മാത്രമാണ് ആദിത്യനാഥ് സര്‍ക്കാര്‍ ഇത്തരത്തില്‍ തകര്‍ക്കുന്നതെന്ന വിമര്‍ശം ശക്തമാണ്.