മമ്മൂട്ടി നായകനാകുന്ന ഏറ്റവും പുതിയ ചിത്രത്തിൻ്റെ ടൈറ്റിലും ഫസ്റ്റ് ലുക്കും പുറത്ത്. ‘കണ്ണൂർ സ്ക്വാഡ്’ എന്ന് പേരിട്ടിരിക്കുന്ന ചിത്രം സംവിധാനം ചെയ്യുന്നത് നവാഗതനായ റോബി വര്‍ഗീസ് രാജ് ആണ്. ക്രിസ്റ്റഫറിന് പിന്നാലെ മമ്മൂട്ടി വീണ്ടും പോലീസ് വേഷം കൈകാര്യം ചെയ്യുന്നു എന്നതാണ് ചിത്രത്തിൻ്റെ സവിശേഷത.
മമ്മൂട്ടി കമ്പനിയുടെ നാലാമത്തെ ചിത്രം കൂടിയാണ് ഇത്. ചിത്രത്തിന്റെ ടൈറ്റില്‍ ഔദ്യോഗികമായി പ്രഖ്യാപിച്ചിരുന്നില്ലെങ്കിലും അത് കണ്ണൂര്‍ സ്‌ക്വാഡ് എന്നാണെന്ന് മമ്മൂട്ടി തന്നെ ഒരു അഭിമുഖത്തില്‍ നേരത്തെ പറഞ്ഞിരുന്നു.