മുഖ്യമന്ത്രിയെ അപകീര്‍ത്തിപ്പെടുത്തി വീഡിയോ; യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ അറസ്റ്റില്‍

0
64

മുഖ്യമന്ത്രി പിണറായി വിജയനേയും സംസ്ഥാന സര്‍ക്കാരിനേയും അപകീര്‍ത്തിപ്പെടുത്തുന്ന തരത്തില്‍ വീഡിയോ നിര്‍മിക്കുകയും സാമൂഹിക മാധ്യമങ്ങളിലൂടെ പണം തട്ടാനും ശ്രമിച്ച കേസില്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തന്‍ അറസ്റ്റില്‍. ആറന്മുള എരുമക്കാട് സ്വദേശി സിബിന്‍ ജോണ്‍സന്‍ (35) ആണ് പിടിയിലായത്. തിരുവനന്തപുരം സൈബര്‍ പൊലീസ് വീട്ടിലെത്തിയാണ് ഇയാളെ അറസ്റ്റ് ചെയ്തത്.

മുഖ്യമന്ത്രിയുടെ ഔദ്യോഗിക പത്രസമ്മേളനം എന്ന് തെറ്റിദ്ധരിപ്പിക്കുന്ന വിധത്തില്‍ 51 സെക്കന്‍ഡ് ദൈര്‍ഘ്യമുള്ള വീഡിയോ ഇയാള്‍ എഡിറ്റ് ചെയ്ത് പ്രചരിപ്പിച്ചു. മുഖ്യമന്ത്രിയുടെ ഫണ്ടിലേക്ക് പണം അഭ്യര്‍ഥിച്ച് ഒരു മാധ്യമ സ്ഥാപനത്തിന്റെ വാട്ടര്‍മാര്‍ക്ക് ചേര്‍ത്താണ് വീഡിയോ പ്രചരിപ്പിച്ചതെന്നും എഫ്‌ഐആറില്‍ പറയുന്നു.ഫെബ്രുവരി 22ന് രജിസ്റ്റര്‍ ചെയ്ത കേസിലാണ് നടപടി. മുഖ്യമന്ത്രിയെയും സംസ്ഥാന സര്‍ക്കാരിനെയും അപകീര്‍ത്തിപ്പെടുത്തുന്നതിനും ജനങ്ങളുടെ ഇടയില്‍ ഭിന്നിപ്പ് ഉണ്ടാക്കുന്നതിനും വേണ്ടി ആള്‍മാറാട്ടം നടത്തി. വ്യാജ വീഡിയോ പ്രചരിപ്പിച്ചു എന്നിവയാണ് പ്രതിക്കെതിരെ ചുമത്തിയിരിക്കുന്ന കുറ്റം.

 

LEAVE A REPLY

Please enter your comment!
Please enter your name here