ഹവാല ഇടപാട്: ജോയ് ആലുക്കാസില്‍ ഇഡി റെയ്ഡ്; രേഖകള്‍ പിടിച്ചെടുത്തു

0
54

കൊച്ചി: പ്രമുഖ ജ്വല്ലറി ഉടമയായ ജോയ് ആലുക്കാസിന്റെ വീട്ടിലും ഓഫിസുകളിലും എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് റെയ്ഡ് നടത്തി.ഹവാല ഇടപാടിനെക്കുറിച്ചു സൂചന ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് പരിശോധന

ഇന്നലെ രാവിലെ തുടങ്ങിയ റെയ്ഡ് വൈകിട്ടു വരെ നീണ്ടു. കേരളത്തില്‍ ജോയ് ആലുക്കാസ് ഹെഡ് ഓഫിസിലും തൃശൂരിലെ വീട്ടിലുമായിരുന്നു പരിശോധന. രേഖകളും ഇലക്‌ട്രോണിക് ഉപകരണങ്ങളും പിടിച്ചെടുത്തതായി ഇഡി ഉദ്യോഗസ്ഥര്‍ പറഞ്ഞു.

ജോയ് ആലുക്കാസ് ഉള്‍പ്പെട്ട ഹവാല ഇടപാടിനെക്കുറിച്ച്‌ സൂചനകള്‍ ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് റെയ്ഡ്. പിടിച്ചെടുത്ത രേഖകളും ഉപകരണങ്ങളും പരിശോധിച്ചതിനു ശേഷമായിരിക്കും തുടര്‍ നടപടികളിലേക്കു കടക്കുകയെന്ന് ഉദ്യോഗസ്ഥര്‍ അറിയിച്ചു.

റെയ്ഡിനെക്കുറിച്ച്‌ ജോയ് ആലുക്കാസ് പ്രതികരിച്ചിട്ടില്ല

LEAVE A REPLY

Please enter your comment!
Please enter your name here