തണ്ണിമത്തന്‍ വാങ്ങുമ്ബോള്‍ രക്തസമ്മര്‍ദ്ദമുള്ളവര്‍ തീര്‍ച്ചയായും കഴിക്കേണ്ടത് തൊണ്ടോടു ചേര്‍ന്ന വെള്ള നിറം

0
63

വേനല്‍ ചൂട് കടുക്കമ്ബോള്‍ ദാഹമകറ്റാന്‍ നാവില്‍ തേനൂറും ഫ്രുഡ്സുകളുമായി വഴിയോരങ്ങള്‍. കരിക്ക് മുതല്‍ തണ്ണിമത്തന്‍ വരെ നിരവധി ഇനങ്ങളാണിപ്പോള്‍ റോഡ് വക്കില്‍ സുലഭം.

തണ്ണിമത്തന്‍ നിറങ്ങള്‍ കൊണ്ട് വ്യത്യസ്ത പുലര്‍ത്തുന്നു. സാധാരണ തണ്ണിമത്തനു പുറമേ കിരണും, സുലഭമാണങ്കിലും പുറംതോടിന് മാത്രം മഞ്ഞ നിറമുള്ളതും തോടിനും കാമ്ബിനും മഞ്ഞ നിറമുള്ളതും വിപണിയിലുണ്ട്. ഉള്ളില്‍ മഞ്ഞ നിറമുള്ള തണ്ണിമത്തനും സുലഭമായ മാര്‍ക്കറ്റിലുണ്ടങ്കിലും വില അല്പം കൂടുതലാണ്.

കരിക്കാണങ്കില്‍ നാടനാണ് ഏറെ പ്രിയം. ഗൗളി ഗാത്രത്തിനും ആവശ്യക്കാര്‍ ഏറെയുണ്ട്. ഇതിനെല്ലാം പുറമേയാണ് മുസംബി, ഓറഞ്ച്, ആപ്പിള്‍, മാതളം തുടങ്ങി ഒട്ടേറെ പഴങ്ങള്‍ വേറെയും. യാത്രയില്‍ വിശപ്പും ദാഹവും അകറ്റാന്‍ ഇതിനേക്കാള്‍ നല്ലത് മറ്റൊന്നില്ല. വഴി യാത്രക്കാരുടെ സൗകര്യങ്ങള്‍ കണക്കിലെടുത്ത് തണല്‍ മരങ്ങളുടെ ചുവട് തേടി കച്ചവടക്കാരുടെ നീണ്ട നിര തന്നെയുണ്ട്. ഇതിനെല്ലാം പുറമേ വിവിധ ശീതള പാനീയങ്ങളും നിരന്ന് കഴിഞ്ഞു.

തണ്ണിമത്തന്റെ തൊണ്ടോടു ചേര്‍ന്ന വെള്ള നിറത്തിലുള്ള ഭാഗം കഴിക്കുന്നത് വൃക്കകളുടെ സുഖമമായ പ്രവര്‍ത്തനങ്ങള്‍ക്ക് സഹായിക്കുമെന്നാണ് ഗവേഷകര്‍ സാക്ഷ്യപ്പെടുത്തുന്നത്. ഹൈ ബിപിയുള്ളവര്‍ തണ്ണിമത്തന്‍ കഴിച്ചാല്‍ ബിപി നിയന്ത്രിച്ച്‌ നിറുത്താന്‍ സഹായിക്കും. തണ്ണിമത്തന്റെ ഈ തൊണ്ടോടു ചേര്‍ന്നുള്ള ഭാഗത്തില്‍ വൈറ്റമിന്‍ സി, വൈറ്റമിന്‍ ബി6, വൈറ്റമിന്‍ എ, മഗ്നീഷ്യം, സിങ്ക്, പൊട്ടാസ്യം എന്നിവ അടങ്ങിയിട്ടുണ്ട്. മാത്രമല്ല, ഫൈബര്‍ ധാരാളം അടങ്ങിയ തണ്ണിമത്തന്‍ കഴിക്കുന്നത് ദഹനം സുഖമമാക്കാനും സഹായിക്കും. ഹൃദയം, തലച്ചോര്‍ എന്നിവയുടെ ആരോഗ്യത്തിന് ഏറെ നല്ലതാണിത്.

ആന്റി ഓക്സിഡന്റ്സും ധാതുക്കളും എല്ലാം അടങ്ങിയ കരിക്കിന്‍വെള്ളം പല രോഗങ്ങളും വേഗത്തില്‍ ഭേദമാക്കാനും പല രോഗങ്ങളും ഒഴിവാക്കാനും ഡോക്ടര്‍മാര്‍ നിര്‍ദ്ദേശിക്കുന്നഒന്നാണ്. തൊലിയുടെ തിളക്കം വര്‍ദ്ധിപ്പിക്കാന്‍, ആന്തരികാവയവങ്ങളുടെ ശുദ്ധീകരണം, ഗര്‍ഭിണികള്‍ക്ക് പ്രതിരോധ ശക്തി വര്‍ദ്ധിപ്പിക്കാന്‍, തൈറോയ്ഡ് ഹോര്‍മോണുകള്‍ വര്‍ദ്ധിപ്പിച്ച്‌ അവയുടെ പ്രവര്‍ത്തനം ത്വരിതപ്പെടുത്തുന്നു. പ്രതിരോധ ശക്തി വര്‍ധിപ്പിക്കും മോണസംബന്ധമായ അസുഖങ്ങള്‍ മുതല്‍ ടൈഫോയ്ഡ് പോലുള്ള അസുഖങ്ങള്‍ വന്ന ശേഷം ശരീരത്തിലുള്ള അണുക്കളെ നശിപ്പിക്കാന്‍ വരെ കരിക്കിന്‍ വെള്ളം സഹായിക്കും.

LEAVE A REPLY

Please enter your comment!
Please enter your name here