കൊച്ചി > ഭക്ഷണം മോഷ്ടിച്ചു എന്നതിന്‍്റെ പേരില്‍ അട്ടപ്പാടിയില്‍ ആള്‍ക്കുട്ടമര്‍ദ്ധനത്താല്‍ കൊല്ലപ്പെട്ട മധുവിന്‍്റെ ജീവിതകഥ പറയുന്ന “ആദിവാസി ദ ബ്ലാക്ക് ഡെത്ത് ” എന്ന ചിത്രം 9-ാമത് രാജസ്ഥാന്‍ അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തില്‍ മികച്ച സംവിധായകനും മികച്ച നടനുമുള്ള അവാര്‍ഡുകള്‍ നേടി ശ്രദ്ധേയമായി.
ഏരീസ് ടെലികാസ്റ്റിംഗ് പ്രൈവറ്റ് ലിമിറ്റഡിന്റെ ബാനറില്‍ സോഹന്‍ റോയ് നിര്‍മ്മിച്ച് വിജീഷ് മണി രചനയും സംവിധാനവും നിര്‍വഹിച്ച ചിത്രത്തില്‍ അപ്പാനി ശരത് ആണ് നായക വേഷത്തില്‍ അഭിനയിച്ചിരിക്കുന്നത്.നേരത്തേ മുംബൈ എന്റര്‍ടെയിന്‍മെന്റ് ഇന്റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവലിലും ചിത്രത്തിന് രണ്ട് പുരസ്കാരങ്ങള്‍ ലഭിച്ചിരുന്നു. ബെസ്റ്റ് ട്രൈബല്‍ ലാംഗെജ് ഫിലിം, ബെസ്റ്റ് നെഗറ്റീവ് റോള്‍ (വില്ലന്‍ ) എന്നിവയ്ക്കുള്ള പുരസ്ക്കാരങ്ങളാണ് ലഭിച്ചത്. രാജ്യത്തിനകത്തും പുറത്തുമായി നിരവധി ഫെസ്റ്റിവലുകളിലേക്ക് ചിത്രം തെരഞ്ഞെടുക്കപ്പെട്ടു കഴിഞ്ഞു.
അപ്പാനി ശരത്തിനെക്കൂടാതെ ചന്ദ്രന്‍ മാരി, വിയാന്‍, മുരുകേഷ് ഭുതുവഴി, മുത്തുമണി , രാജേഷ് ബി , പ്രകാശ് വാടിക്കല്‍, റോജി പി കുര്യന്‍, വടികയമ്മ , ശ്രീകുട്ടി , അമൃത, മാസ്റ്റര്‍ മണികണ്ഠന്‍, ബേബി ദേവിക തുടിങ്ങിയവരാണ് അഭിയിച്ചിരിക്കുന്നത്.
ഛായാഗ്രഹണം പി മുരുകേശും സംഗീതം-രതീഷ് വേഗയും എഡിറ്റിംഗ്-ബി ലെനിനും നിര്‍വ്വഹിക്കുന്നു. സൗണ്ട് ഡിസൈന്‍- ഗണേഷ് മാരാര്‍, സംഭാഷണം, ഗാനരചന-ചന്ദ്രന്‍ മാരി, ലൈന്‍ പ്രൊഡ്യൂസര്‍- വിയാന്‍ തുടങ്ങിയവരാണ് അണിയറയില്‍.