കുടിക്കാന്‍ ദിവസവും 15 ലിറ്റര്‍ പാല്‍, ഒപ്പം മൂന്ന് കിലോ ആപ്പിളും; ഇതാണ് ഒന്നര കോടി വിലയുളള ഗജേന്ദ്ര എന്ന എരുമ

0
54

മുംബൈ : കഴിഞ്ഞ 15 വര്‍ഷമായി മഹാരാഷ്‌ട്രയിലെ ബീഡില്‍ കാര്‍ഷികോത്സവം മുടങ്ങാതെ നടക്കുന്നുണ്ടെങ്കിലും ഇക്കൊല്ലത്തെ ഉത്സവം അല്‍പം സ്‌പെഷ്യലാണ്.

കാര്‍ഷികോത്സവത്തിലെ മുഖ്യ ആകര്‍ഷണം ഗജേന്ദ്ര എന്ന എരുമ ആണ്

ഗജേന്ദ്ര ഒരു സാധാരണ പോത്തല്ല. അര ടണ്‍ ഭാരമുള്ള എരുമ ഭീമനാണ് . വിലയോ ഒന്നര കോടിയും . ഗജേന്ദ്രയുടെ ഭക്ഷണ രീതിയാണ് അതിനേക്കാള്‍ കൗതുകം. എല്ലാ ദിവസവും 15 ലിറ്റര്‍ പാലും മൂന്ന് കിലോ ആപ്പിളും കഴിക്കണം ഗജേന്ദ്രക്ക്. കിലോമീറ്ററുകള്‍ യാത്ര ചെയ്‌ത് കര്‍ണാടകയില്‍ നിന്നും മഹാരാഷ്‌ട്രയിലെ ബീഡിലെത്തിയ ഗജേന്ദ്രയെ കാണാന്‍ കാര്‍ഷികോത്സവത്തില്‍ സജ്ജീകരിച്ച സ്റ്റാളില്‍ കര്‍ഷകരുടെ തിരക്കാണിപ്പോള്‍.

പഞ്ചാബില്‍ വച്ചാണ് ഗജേന്ദ്ര എന്ന എരുമയ്‌ക്ക് ഒന്നര കോടി രൂപ കച്ചവടക്കാര്‍ പറഞ്ഞത്. വലിപ്പത്തില്‍ ഭീമനായതു കൊണ്ട് തന്നെ അവന്‍റെ ഭാരം കാരണം വയലിലെ പണികള്‍ ചെയ്യാന്‍ ഗജേന്ദ്രക്ക് ഇപ്പോള്‍ സാധിക്കാറില്ല. വീട്ടിലെ മറ്റു പോത്തുകളെ ഉപയോഗിച്ചാണ് പണികള്‍ ചെയ്യുന്നതെന്ന് ഗജേന്ദ്രയുടെ ഉടമ പറയുന്നു.

‘ഞങ്ങളുടെ വീട്ടില്‍ 50 എരുമകളുണ്ട്. അവ 100 മുതല്‍ 150 ലിറ്റര്‍ വരെ പാല്‍ തരും. ആ പാലിന് ദിവസം 4000 മുതല്‍ 5000 രൂപ വരെ ലഭിക്കാറുണ്ട്. അതില്‍ നിന്നാണ് ഗജേന്ദ്രയുടെ ഭക്ഷണത്തിനുള്ള പണം കണ്ടെത്തുന്നത്’, ഉടമ പറഞ്ഞു. ഹരിയാനയില്‍ ഗജേന്ദ്രയെ വില്‍ക്കാനാണ് ഉടമയുടെ ആഗ്രഹം. നാലോ അഞ്ചോ കോടി രൂപയ്‌ക്ക് ഗജേന്ദ്രനെ വില്‍ക്കാന്‍ ആഗ്രഹിക്കുന്നതായും ഉടമ പറഞ്ഞു.180 സ്റ്റാളുകള്‍ പ്രദര്‍ശിപ്പിച്ചിട്ടുണ്ടെങ്കിലും ഗജേന്ദ്രയുടെ സ്റ്റാളിലാണ് കൂടുതല്‍ കാണികള്‍ എത്തുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here