റിപ്പബ്ലിക് ദിനത്തില്‍ ദേശീയ പതാക ഉയര്‍ത്താന്‍ ശ്രമിക്കുന്നതിനിടെ വൈദ്യുതാഘാതമേറ്റ് ഒരാള്‍ മരിച്ചു. ഇയാളെ രക്ഷിക്കാനുളള ശ്രമത്തിനിടെ മറ്റ് നാല് പേര്‍ക്കും പരിക്കേറ്റു. ബിഹാറിലെ സിതാമര്‍ഹി ജില്ലയില്‍ റിഗ പോലീസ് സ്റ്റേഷന്‍ പരിധിയിലെ രാംനഗറിലാണ് സംഭവം.
സ്വകാര്യ കോച്ചിംഗ് സെന്റര്‍ നടത്തിയിരുന്ന അഭിഷേക് ഝാ എന്നയാളാണ് മരണപ്പെട്ടത്. എല്ലാ വര്‍ഷവും റിപ്പബ്ലിക് ദിനത്തില്‍ അദ്ദേഹം ദേശീയ പതാക ഉയര്‍ത്തുമായിരുന്നു. അത്തരത്തില്‍ ഈ വര്‍ഷവും ദേശീയ പതാക ഉയര്‍ത്തുന്നതിനിടെ ഇരുമ്പ് കൊടിമരം 11,000 വോള്‍ട്ട് വൈദ്യുകമ്പിയുമായി കൂട്ടിമുട്ടുകയായിരുന്നു. ഇയാളെ രക്ഷിക്കാനുള്ള ശ്രമത്തിനിടെ മറ്റ് നാല് പേര്‍ക്ക് പരിക്കേറ്റു. ഇവരെ സദര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ് അവരില്‍ ഒരാളുടെ നില ഗുരുതരമാണ്.