ഗുരുവായൂരിൽ തൊഴാൻ വരുമ്പോൾ‌ കുറഞ്ഞ ചെലവിൽ തങ്ങാം

0
259

കേന്ദ്ര സർക്കാരിന്റെ പ്രസാദ് പദ്ധതിയിൽ‌ പടിഞ്ഞാറേ നടയിൽ‌ ആരംഭിച്ച സിറ്റി ലൈവ്‌ലി ഹുഡ് സെന്ററിൽ എല്ലാ സൗകര്യങ്ങളും ലഭ്യം.

6 മണിക്കൂറിന് 100 രൂപ നൽകിയാൽ ഡോർമിറ്ററി സൗകര്യമുണ്ട്. 200 രൂപയ്ക്ക് 12 മണിക്കൂർ. സിംഗിൾ മുറിക്ക് 400 രൂപ. ഡബിൾ മുറിക്ക് 600 രൂപ.
കുളിക്കാനും ശുചിമുറി ഉപയോഗപ്പെടുത്താനും മാത്രമാണ് ഉദ്ദേശിക്കുന്നതെങ്കിൽ അങ്ങനെയുമാകാം. ക്ലോക്ക് റൂം സൗകര്യവും ഉണ്ട്.

കഴിഞ്ഞ നവംബർ 17നാണ് പൂർണ്ണമായും കേന്ദ്ര സർക്കാർ ചിലവിൽ ഈ സെന്റർ തുറന്നത്.

പുരുഷന്മാർക്കും സ്ത്രീകൾക്കും പ്രത്യേക ഡോർമിറ്ററി സൗകര്യമാണ്. കുടുംബമായി ചടങ്ങുകൾക്ക് എത്തുന്നവർക്ക് ഒന്നിച്ചു തങ്ങാൻ സൗകര്യം നൽകും. കുടുംബശ്രീയിൽ നിന്ന് 29 പേർക്കു പരിശീലനം നൽകി നിയമിച്ചിട്ടുണ്ട്.

വരുമാനത്തിന്റെ പകുതി നഗരസഭയ്ക്കാണ്. ബാക്കി പകുതിയിൽ നിന്നു കുടുബശ്രീ അംഗങ്ങൾക്കു വേതനം നൽകും. കുടുംബശ്രീ ഉൽപന്നങ്ങളുടെ പ്രദർശന വിപണന സ്റ്റാളുകൾ ഇവിടെ തുടങ്ങാൻ പദ്ധതിയിട്ടിട്ടുണ്ട്. കുടുംബശ്രീ വക ലഘുഭക്ഷണശാലയും ഉടൻ ആരംഭിക്കും.

3 നില കെട്ടിടത്തിൽ പരിശീലന പരിപാടികളും നഗരസഭ സംഘടിപ്പിക്കുന്നുണ്ട്.-ബുക്കിങ്ങിന് ഫോൺ: 0487 2991829

LEAVE A REPLY

Please enter your comment!
Please enter your name here