ഷാറുഖ് ഖാനെ നായകനാക്കി സിദ്ധാർഥ് ആനന്ദ് സംവിധാനം ചെയ്യുന്ന ബിഗ് ബജറ്റ് ചിത്രം ‘പഠാൻ’ ട്രെയ്‌ലർ എത്തി. ഷാറുഖ് ഖാന്റെയും ജോൺ അബ്രഹാമിന്റെയും സ്ക്രീൻ പ്രസൻസും അതി ഗംഭീര ആക്‌ഷൻ രംഗങ്ങളുമായി ട്രെയ്‌ലറിന്റെ ഹൈലൈറ്റ്. ജോൺ ഏബ്രഹാമും ദീപിക പദുക്കോണുമാണ് ചിത്രത്തിൽ ഷാറുഖിനൊപ്പം പ്രധാനവേഷങ്ങളിൽ എത്തുന്നത്.
നിർമാതാക്കളായ യഷ് രാജിന്റെ സ്പൈ യൂണിവേഴ്സിൽ ഒരുങ്ങുന്ന ആദ്യ സിനിമ കൂടിയാണ് പഠാൻ.
സൗത്ത് ഇന്ത്യൻ ചിത്രങ്ങളുടെ അമ്പരിപ്പിക്കുന്ന വളർച്ചയിൽ നിറം മങ്ങിയ ബോളിവുഡിന്‍റെ തിരിച്ച് വരവും പഠാൻ എന്ന ചിത്രത്തിലൂടെ ആയിരിക്കുമെന്നാണ് സിനിമാ പ്രേമികളുടെ കണക്കുകൂട്ടൽ. ഈ വര്‍ഷം ബോളിവുഡ് ഏറ്റവും പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണിത്. ഷാറൂഖ് ഖാന് പുറമെ ദീപിക പദുക്കോണും ജോണ്‍ എബ്രഹാമും ചിത്രത്തില്‍ പ്രധാന വേഷങ്ങള്‍ കൈകാര്യം ചെയ്യുന്നുണ്ട് എന്നതാണ് സവിശേഷത.