ഫ്രാൻസ് ടീമിന് അഭിനന്ദനവുമായി മുഖ്യമന്ത്രി പിണറായി വിജയൻ;

0
73

ഖത്തർ ലോകകപ്പിൽ സെമിഫൈനല്‍ കളിക്കാനൊരുങ്ങുന്ന ഫ്രാൻസ് ടീമിന് മുഖ്യമന്ത്രി പിണറായി വിജയൻ‌. മുഖ്യമന്ത്രി ഫ്രാന്‍സ് അംബാസഡർ ഇമ്മാനുവൽ ലെനെയിനുമായി കൊച്ചിയിൽവെച്ച് കൂടിക്കാഴ്ച നടത്തി. കേരളത്തിലേക്ക് ഫ്രാൻസിനെ ക്ഷണിക്കുകയും ചെയ്തു.

ബുധനാഴ്ചയാണ് ഫ്രാൻസ്-മൊറോക്കോ പോരാട്ടം നടക്കുക. ഫ്രാന്‍സിന്റെ ആറാം സെമി പ്രവേശമാണിത്. ക്വാർട്ടർ പോരാട്ടത്തിൽ പോർച്ചുഗലിനെ വീഴ്ത്തിയാണ് മൊറോക്കോ സെമിയിലെത്തുന്നത്. ഏകപക്ഷീയമായ ഒരു ഗോളിനാണ് പോർച്ചുഗലിനെ മൊറോക്കോ പരാജയപ്പെടുത്തിയത്.

ക്വാർട്ടറിൽ ഇംഗ്ലണ്ടിനെ പരാജയപ്പെടുത്തിയാണ് ഫ്രാൻസ് സെമിയിലെത്തുന്നത്. ഒന്നിനെതിരെ രണ്ടു ഗോളുകൾക്കാണ് ഇംഗ്ലണ്ടിനെ ഫ്രാൻസ് പരാജയപ്പെടുത്തിയത്. തുടർച്ചയായ രണ്ടാം തവണയാണ് ലോകകപ്പിന്റെ സെമിയിൽ ഫ്രാൻ‌സ് എത്തുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here