AAP ദേശീയ പാർട്ടി പദവിയിലേക്ക്;

0
82

ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ പുരോഗമിക്കുന്നതിനിടെ, അരവിന്ദ് കെജ്‌രിവാളിന്റെ നേതൃത്വത്തിലുള്ള ആം ആദ്മി പാർട്ടിക്ക് (എഎപി) ദേശീയ പാർട്ടി പദവി ലഭിച്ചേക്കുമെന്ന് റിപ്പോർട്ടുകൾ. ആം ആദ്മി പാർട്ടിക്ക് ദേശീയ പാർട്ടി പദവി ലഭിക്കണമെങ്കിൽ ഗുജറാത്തിൽ കുറഞ്ഞത് 6 ശതമാനം വോട്ട് വിഹിതവും കുറഞ്ഞത് രണ്ട് സീറ്റും നേടേണ്ടതുണ്ട്. ഇതുവരെയുള്ള ഫലസൂചനകളനുസരിച്ച്, എഎപി ഗുജറാത്തിലെ ആറു സീറ്റുകളിലാണ് ലീഡ് ചെയ്യുന്നത്. ഇതുവരെ 12 ശതമാനം വോട്ടും നേടിയിട്ടുണ്ട്.

ഗുജറാത്ത് വോട്ടർമാർ ആം ആദ്മി പാർട്ടിയെ ദേശീയ പാർട്ടിയാക്കുമെന്ന് ഡൽഹി ഉപമുഖ്യമന്ത്രിയും എഎപി നേതാവുമായ മനീഷ് സിസോദിയ വ്യാഴാഴ്ച പറഞ്ഞിരുന്നു. “ആദ്യമായി, വിദ്യാഭ്യാസത്തിലും ആരോഗ്യത്തിലും അധിഷ്ഠിതമായ ഒരു രാഷ്ട്രീയ പാർട്ടിക്ക് രാജ്യത്ത് അംഗീകാരം ലഭിക്കുന്നു. ഇന്ത്യയിലെ ജനങ്ങൾക്ക് അഭിനന്ദനങ്ങൾ”, സിസോദിയ ട്വീറ്റ് ചെയ്തു.

ദേശീയ പാർട്ടി ആകണമെങ്കിൽ ഒരു പാർട്ടിക്ക് 4 സംസ്ഥാനങ്ങളിൽ പ്രാദേശിക പാർട്ടി പദവി ലഭിക്കേണ്ടതുണ്ട്. ഈ സംസ്ഥാനങ്ങളിലെ നിയമസഭാ തിരഞ്ഞെടുപ്പുകളിൽ കുറഞ്ഞത് 6 ശതമാനം വോട്ടും 2 സീറ്റും നേടണം. ഗുജറാത്തിലെ ഏകദേശ ഫലസൂചനകൾ പുറത്തു വന്നതോടെ ദേശീയ പാർട്ടിയെന്ന പദവി എഎപിക്കു ലഭിക്കുമെന്ന കാര്യം ഏറെക്കുറേ ഉറപ്പായി.

LEAVE A REPLY

Please enter your comment!
Please enter your name here