ആലപ്പുഴ അരൂര്‍ പുത്തനങ്ങാടി ശ്രീകുമാര വിലാസം ക്ഷേത്രത്തില്‍ മോഷണം നടത്തിയ കള്ളന്‍ പിടിയില്‍. അമ്പലപ്പുഴ തെക്ക് പുറക്കാട് സ്വദേശി രാജേഷ് (42) ആണ് അറസ്റ്റിലായത്. മാവേലിക്കരയില്‍ നിന്നാണ് പ്രതിയെ പിടികൂടിയത്.
ഇന്നലെ പുലര്‍ച്ചെ ക്ഷേത്രത്തിലെത്തിയ മോഷ്ടാവ് ഭഗവാനെ തൊഴുത് വണങ്ങിയ ശേഷമാണ് മോഷണം നടത്തിയത്.സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നിരുന്നു.