കിളിമാനൂർ• രണ്ടു വർഷത്തെ ഇടവേളയ്ക്ക് ശേഷം ദീപാവലി ആഘോഷമാക്കാൻ പടക്കക്കടകൾ സജീവം. നാളെയാണ് ദീപാവലി. ഇക്കുറി വലിയ ശബ്ദം ഉണ്ടാക്കുന്ന പടക്കങ്ങളോട് മുഖം തിരിക്കുന്ന കാഴ്ചയാണ് വിപണിയിൽ കാണുന്നത്. ആവശ്യക്കാരുടെ തിരക്കു വർധിച്ചതോടെ പടക്ക കടകളുടെ എണ്ണത്തിലും വർധന ഉണ്ടായി. കിളിമാനൂരിൽ ഇക്കുറി പത്തിലധികം കടകൾ പ്രവർത്തിക്കുന്നു. വർണങ്ങൾക്കാണു വിപണിയിൽ ഏറെ പ്രിയം. കമ്പിത്തിരി, മത്താപ്പ്, തറ ചക്രം, വിവിധ വർണങ്ങളിലും വലുപ്പത്തിലും ഉള്ള പൂക്കൂറ്റി എന്നിവയ്ക്ക് കുട്ടികൾക്ക് ഒപ്പം പ്രായമായവർക്കും ഏറെ പ്രിയം തന്നെ 500, 700, 1000 രൂപയുടെ ഗിഫ്റ്റ് പാക്കറ്റിന് ആവശ്യക്കാർ ഏറെയാണ്.
പടക്ക കടകൾ കൂടുതലും ദീപാവലി പ്രമാണിച്ച് പ്രവർത്തിക്കുന്നതാണ്. ഒരാഴ്ച മാത്രം തുറന്നിരിക്കുന്ന കടകളാണ് ഏറെയും.മുൻ വർഷങ്ങളെക്കാൾ വില വർധിച്ചു എങ്കിലും വിപണിയെ ബാധിക്കാത്ത തരത്തിൽ വിൽപന നടത്താനുള്ള ഒരുക്കത്തിലാണ്.