താമരശ്ശേരി പരപ്പൻപൊയിൽ തനിച്ച് താമസിച്ച വയോധികയെ വീട്ടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി.

0
65

കോഴിക്കോട്: താമരശ്ശേരി പരപ്പൻപൊയിൽ തനിച്ച് താമസിച്ച വയോധികയെ വീട്ടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. മൃതദേഹത്തിന് ദിവസങ്ങളോളം പഴക്കമുണ്ടെന്നാണ് സംശയിക്കുന്നു. മേപ്പുതിയോട്ടിൽ മൈഥിലി (67) നെയാണ് മരിച്ച നിലയിൽ  കണ്ടെത്തിയത്. ഇവർ വീട്ടിൽ തനിച്ചായിരുന്നു താമസം. മകൻ ഷാജി വയനാട്ടിൽ ജോലിക്ക് പോയതായിരുന്നു. മകൾ മിനി വിവാഹം കഴിച്ച് കൊയിലാണ്ടിയിലാണ് താമസം. കഴിഞ്ഞ നാല് ദിവസത്തിലധികമായി വീട്ടിൽ മൈഥിലി അല്ലാതെ മറ്റാരുമുണ്ടായിരുന്നില്ല. താമരശ്ശേരി പൊലീസ് സ്ഥലത്തെത്തി ഇൻക്വസ്റ്റ് നടത്തി മൃതദേഹം പോസ്റ്റ് മോർട്ടത്തിനായി കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിലേക്ക് മാറ്റി.

elderly woman who lived alone was found dead inside her house

LEAVE A REPLY

Please enter your comment!
Please enter your name here