റിയോ ഡി ജനീറോ: ഭാവിയെ കുറിച്ചുള്ള പ്രവചനങ്ങള്‍ രണ്ട് പേരിലൂടെയാണ് ലോകത്തെ പ്രശസ്തമായത്. അതിലൊന്ന് നോസ്ട്രഡാമസും മറ്റൊന്ന് ബാബ വംഗയുമാണ്. നൂറ്റാണ്ടുകള്‍ക്ക് മുമ്പ് നോസ്ട്രഡാമസ് മരിച്ചതാണ്. അതുപോലെ ബാബ വംഗ വിടപറഞ്ഞിട്ട് 25 വര്‍ഷത്തിലേറെയായി. ഇവരുടെ പ്രവചനങ്ങള്‍ക്ക് ഇപ്പോഴും ജനപ്രീതിയുണ്ട്.
ഇതില്‍ നോസ്ട്രഡാമസിന്റെ പിന്തുടര്‍ച്ചക്കാരന്‍ എന്ന് അവകാശപ്പെടുന്ന ഒരു ബ്രസീലിയന്‍ യുവാവുണ്ട്. ഇയാളുടെ പ്രവചനങ്ങളെല്ലാം ശരിയായി കൊണ്ടിരിക്കുകയാണ്. ഭൂമിക്ക് ഭയപ്പെടുത്തുന്ന കാലമാണ് വരാന്‍ പോകുന്നതെന്നാണ് ഇയാളുടെ പുതിയ പ്രവചനം. ലോകത്തെ മുഴുവന്‍ പിടിച്ച് കുലുക്കുന്ന പ്രവചനമാണിത്.
അഥോസ് സലോമിയെന്ന ബ്രസീലിയന്‍ യുവാവാണ് പ്രവചനങ്ങളിലൂടെ ലോകത്തിന് മുന്നറിയിപ്പ് നല്‍കുന്നത്. സന്തോഷം നിറഞ്ഞൊരു ഭാവിയല്ല നമുക്ക് വരാനിരിക്കുന്നതെന്ന് സലോമി പ്രവചിക്കുന്നത്. താന്‍ കണ്ട ഭാവിയില്‍ ഭയപ്പെടുത്തുന്ന കാര്യങ്ങളാണ് ഉള്ളത്. മൂന്നാം ലോക മഹായുദ്ധം നമ്മളെ തേടിയെത്തുമെന്നും ജ്യോതിഷി പറയുന്നു. മനുഷ്യവംശത്തിന് തന്നെ വലിയ തകര്‍ച്ച സംഭവിക്കുമെന്നാണ് അഥോസിന്റെ പ്രവചനം. സോംബികളായി മനുഷ്യര്‍ മാറുമെന്നും അഥോസിന്റെ പ്രവചനത്തില്‍ പറയുന്നു.