തായ്‌ലന്‍ഡിൽ ഡേ കെയര്‍ സെന്ററിൽ കൂട്ടവെടിവെപ്പ്. കുട്ടികൾ ഉൾപ്പടെ 34 പേർ മരിച്ചു. വടക്കുകിഴക്കന്‍ പ്രവിശ്യയിയിലെ ഡേ കെയര്‍ സെന്ററിലാണ് വെടിവെപ്പ് ഉണ്ടായത്.
മരിച്ചവരിൽ 22 പേർ കുട്ടികളാണ്. ആക്രമണമണത്തിന് ശേഷം അക്രമി സ്വയം വെടിവെച്ച് മരിച്ചു. മുന്‍ പോലീസ് ഉദ്യോഗസ്ഥനാണ് കൂട്ടക്കുരുതിക്ക് പിന്നിലെന്നാണ് പോലീസ് പുറത്ത് വിടുന്ന വിവരം.
30 ഓളം കുട്ടികൾ ഉണ്ടായിരുന്ന ഡേ കെയറിലേക്ക് ഇയാൾ അതിക്രമിച്ച് കയറുകയായിരുന്നു. ആദ്യം ജീവനക്കാർക്ക് നേരെയാണ് ഇയാൾ വെടിയുതിർത്തത്. എട്ടുമാസം ഗര്‍ഭിണിയായ അധ്യാപികയും വെടിയേറ്റു മരിച്ച ജീവനക്കാരില്‍ പെടുന്നു. സ്വന്തം ഭാര്യയേയും കുട്ടിയേയും വെടിവെച്ച് കൊലപ്പെടുത്തിയതിന് ശേഷമാണ് ഇയാൾ ഡേ കെയര്‍ സെന്ററിലേക്ക് എത്തിയത്.
സംഭവത്തിൽ കുറ്റവാളിയെ ഉടൻ പിടികൂടുമെന്ന് തായ്‌ലന്‍ഡ് പ്രധാനമന്ത്രി അറിയിച്ചു. കുറ്റവാളിയെ ഉടൻ പിടികൂടാൻ പ്രധാനമന്ത്രി സുരക്ഷ ഏജൻസിക്ക് നിർദേശം നൽകിയതായി റോയിട്ടേഴ്സ് റിപ്പോർട്ട് ചെയ്യുന്നു.അതേസമയം തായ്‌ലന്‍ഡില്‍ ആയുധം കൈവശം വയ്ക്കുന്നവരുടെ എണ്ണം കൂടുതലാണെന്നാണ് റിപ്പോർട്ട്. തോക്കുകൾ നിരവധി പേരുടെ കൈവശമുണ്ടെന്നാണ് റിപ്പോർട്ടുകൾ. ഇതിൽ ഏറെയും വ്യാജ തേോക്കുകളാണ്. എന്നാൽ ഇത് എത്രയെന്ന് യാതൊരു വിധത്തിലുള്ള കണക്കുകളും ഇല്ല.