IPL 2024 : രാജസ്ഥാന്‍ 9 വിക്കറ്റ് ജയം

0
71

മുംബൈയുടെ 180 റണ്‍സ് വിജയലക്ഷ്യം യശസ്വി ജെയ്‌സ്വാളിന്റെ തകര്‍പ്പന്‍ ഇന്നിംഗ്‌സിന്റെ ബലത്തിലാണ് രാജസ്ഥാന്‍ മറികടന്നത്. എട്ട് പന്ത് ബാക്കി നില്‍ക്കെയായിരുന്നു രാജസ്ഥാന്റെ ജയം. ജയത്തോടെ 14 പോയിന്റുമായി രാജസ്ഥാന്‍ ഒന്നാം സ്ഥാനത്ത് തുടരുകയാണ്.

മികച്ച തുടക്കമാണ് രാജസ്ഥാന് മത്സരത്തില്‍ ലഭിച്ചത്. യശസ്വി ജെയ്‌സ്വാള്‍, ജോസ് ബട്‌ലര്‍(35) കൂട്ടുകെട്ട് 8 ഓവറില്‍ 74 റണ്‍സടിച്ചിരുന്നു. ബട്‌ലര്‍ 25 പന്തിലാണ് 35 റണ്‍സടിച്ചത്. ആറ് ബൗണ്ടറികളും ആ ഇന്നിംഗ്‌സിലുണ്ടായിരുന്നു. ഇടയ്ക്ക് മഴ മത്സരം തടസ്സപ്പെടുത്തിയെങ്കിലും രാജസ്ഥാന്റെ തേരോട്ടത്തിന് അത് തടസ്സമായില്ല.

ജെയ്‌സ്വാള്‍ പിന്നീട് അങ്ങോട്ട് തകര്‍ത്തടിക്കുന്നതാണ് കണ്ടത്. ഈ സീസണില്‍ ആദ്യ സെഞ്ച്വറിയാണ് ജെയ്‌സ്വാള്‍ കുറിച്ചത്. ഇത്തവണ ഫോമില്ലാതെ ചെറിയ സ്‌കോറിന് പുറത്താവുന്ന ജെയ്‌സ്വാളിനെയാണ് ടൂര്‍ണമെന്റില്‍ ഇതുവരെ കണ്ടിരുന്നത്. എന്നാല്‍ മുംബൈക്കെതിരെ ആ പോരായ്മ ജെയസ്വാള്‍ പരിഹരിച്ചു. 59 പന്തിലാണ് താരം സെഞ്ച്വറി തികച്ചത്. ഏഴ് സിക്‌സറുകളും എട്ട് ബൗണ്ടറികളും ജെയ്‌സ്വാളിന്റെ ഇന്നിംഗ്‌സിലുണ്ടായിരുന്നു. സെഞ്ച്വറിയോടെ ടി20 ലോകകപ്പിലെ സാധ്യതകള്‍ കൂടിയാണ് ജെയ്‌സ്വാള്‍ ശക്തമാക്കിയത്. സഞ്ജു സാംസണ്‍ 28 പന്തില്‍ 38 റണ്‍സുമായി പുറത്താവാതെ നിന്നു. മുംബൈ നിരയില്‍ പിയൂഷ് ചൗളയ്ക്ക് മാത്രമാണ് വിക്കറ്റ് ലഭിച്ചത്.

LEAVE A REPLY

Please enter your comment!
Please enter your name here