ധനുഷിന്റെ പുതിയ ചിത്രവും റിലീസിന് തയ്യാറായിരിക്കുകയാണ്. ആരാധകര്‍ ആകാംക്ഷയോടെ കാത്തിരിക്കുന്ന ‘നാനേ വരുവേൻ’ എന്ന ചിത്രത്തിന്റെ റിലീസ് തിയ്യതി ധനുഷ് പുറത്തുവിടുകയും ചെയ്‍തു.
ധനുഷിന്റെ സഹോദരൻ സെല്‍വരാഘവൻ സംവിധാനം ചെയ്യുന്ന ചിത്രം സെപ്‍തംബര്‍ 29ന് ആണ് ആഗോളവ്യാപകമായി റിലീസ് ചെയ്യുക. സെല്‍വരാഘവനും ഒരു കഥാപാത്രമായി എത്തുന്നുമുണ്ട്. സാനി കായിദ’ത്തിന്‍റെ ക്യാമറ കൈകാര്യം ചെയ്‍ത യാമിനി യജ്ഞമൂര്‍ത്തിയാണ് ഛായാഗ്രഹണം. ധനുഷ് ഇരട്ടവേഷത്തിലാണ് ചിത്രത്തില്‍ അഭിനയിക്കുന്നത് എന്നും റിപ്പോര്‍ട്ടുണ്ട്.
നാനെ വരുവേൻ’ എന്ന ചിത്രം നിര്‍മിക്കുന്നത് കലൈപ്പുലി എസ് താണുവാണ്.വി ക്രിയേഷന്‍സിന്‍റെ ബാനറില്‍ ആണ് ചിത്രത്തിന്റെ നിര്‍മാണം. കലാസംവിധാനം ബി കെ വിജയ് മുരുകന്‍. എഡിറ്റിംഗ് ഭുവന്‍ ശ്രീനിവാസന്‍. ‘മേയാത മാൻ’ എന്ന ചിത്രത്തിലൂടെ തമിഴകത്ത് എത്തിയ ഇന്ദുജയാണ് ധനുഷിന്റെ നായികയാകുന്നത് ‘ബിഗില്‍’ എന്ന തമിഴ് ചിത്രത്തിലും മികച്ച കഥാപാത്രമായിരുന്നു ഇന്ദുജയ്‍ക്ക്. യുവാന്‍ ശങ്കര്‍ രാജയാണ് ചിത്രത്തിന്റെ സംഗീത സംവിധായകൻ.