വാഷിംഗ്ടണ്‍: പറക്കും കാര്‍ എന്ന കണ്‍സെപ്റ്റ് ആളുകളെ നേരത്തെ അമ്പരപ്പിച്ച കാര്യമാണ്. എന്നാല്‍ ഇപ്പോള്‍ വാഹനപ്രേമികളെ മൊത്തത്തില്‍ ഞെട്ടിച്ച് കൊണ്ട് പറക്കും ബൈക്കുകളും വിപണിയിലേക്ക് വന്നിരിക്കുകയാണ്. ഇതാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയെ ഞെട്ടിച്ചിരിക്കുന്നത്. ഹോളിവുഡ് ചിത്രം സ്റ്റാര്‍ വാര്‍സിനെ അനുസ്മരിപ്പിക്കുന്ന തരത്തിലാണ് പറക്കും ബൈക്കുകള്‍ ഉള്ളത്.
ജാപ്പനീസ് സ്റ്റാര്‍ട്ടപ്പായ എര്‍ക്വിന്‍സ് ടെക്‌നോളജീസാണ് പറക്കും ബൈക്കുകള്‍ നിര്‍മിക്കുന്നത്. ഇവരുടെ ഹോവര്‍ ബൈക്കുകള്‍ യുഎസ്സിലെത്തിയിരിക്കുകയാണ്. ഡിട്രോയിറ്റില്‍ കഴിഞ്ഞ വ്യാഴാഴ്ച്ച നടന്ന വാഹന പ്രദര്‍ശനത്തിലായിരുന്നു പറക്കും ബൈക്കുകളെ അവതരിപ്പിച്ചത്.