തിയേറ്റർ-ഒ.ടി.ടി. റിലീസ് തർക്കപരിഹാരം വൈകുന്നു

0
58

കൊച്ചി: കോവിഡ് കാലത്തിനുശേഷം ഓണാഘോഷങ്ങളുടെ പാരമ്യത്തിലേക്കു തിരിച്ചെത്തിയ കേരളത്തിനു സിനിമകളുടെ കാര്യത്തിൽ നിറംമങ്ങൽ. സൂപ്പർതാരങ്ങളടക്കം പല പ്രമുഖതാരങ്ങളുടെയും സിനിമകൾ ഇല്ലാതെയാണ് ഇക്കുറി മലയാളത്തിന്റെ വെള്ളിത്തിരയിൽ ഓണമെത്തുന്നത്. മമ്മൂട്ടിയുടെ ‘റോഷാക്ക്, മോഹൻലാലിന്റെ ‘മോൺസ്റ്റർ’, പൃഥ്വിരാജിന്റെ ‘ഗോൾഡ്’ തുടങ്ങിയ ചിത്രങ്ങൾ ഓണത്തിനെത്തുമെന്നു പ്രതീക്ഷിച്ചെങ്കിലും റിലീസ് നീട്ടി. സിനിമകൾ കുറഞ്ഞതിനൊപ്പം തിയേറ്റർ-ഒ.ടി.ടി. റിലീസ് തർക്കപരിഹാരം വൈകുന്നതും മേഖലയിൽ ആശങ്ക ബാക്കിയാക്കുന്നുണ്ട്.

പരാജയചിത്രങ്ങളുടെ എണ്ണംകൂടിയതോടെ മലയാളസിനിമയിൽ ഈവർഷം പകുതി പിന്നിട്ടപ്പോൾ കോടികളുടെ നഷ്ടമാണ് സംഭവിച്ചത്. ഈവർഷം ജനുവരിമുതൽ ജൂൺവരെയുള്ള ആറുമാസത്തിനിടയിൽ 108 മലയാളസിനിമകളാണ് റിലീസ് ചെയ്തത്. ഇതിൽ 37 എണ്ണവും നേരിട്ട് ഒ.ടി.ടി. റിലീസായിരുന്നു.

സിനിമകളുടെ റിലീസ് സംബന്ധിച്ച് തിയേറ്ററുകളും ഒ.ടി.ടി.യും തമ്മിലുള്ള തർക്കം ഓണസമയത്ത് പരിഹരിക്കാനായിരുന്നു ശ്രമങ്ങൾ നടന്നത്. സിനിമാമേഖലയിലെ പ്രശ്നങ്ങളിൽ ഓണത്തിനുമുമ്പ് അന്തിമതീരുമാനം പ്രഖ്യാപിക്കണമെന്ന് തിയേറ്ററുടമകളുടെ സംഘടനയായ ‘ഫിയോക്’ ഫിലിം ചേംബറിനോടു ആവശ്യപ്പെട്ടിരുന്നു. തിയേറ്ററുകളിൽ റിലീസ് ചെയ്യുന്ന സിനിമകൾ 42 ദിവസത്തിനുശേഷമേ ഒ.ടി.ടി.ക്കു നൽകാവൂയെന്ന വ്യവസ്ഥ കൃത്യമായി പാലിക്കണമെന്നാണ് ‘ഫിയോകി’ന്റെ പ്രഥമ ആവശ്യം.

 

LEAVE A REPLY

Please enter your comment!
Please enter your name here