IPL 2023: ഹൈദരാബാദിന് പുതിയ കോച്ച്, കളി പഠിപ്പിക്കാന്‍ ലാറയെത്തും,

0
61

പുതിയ സീസണില്‍ ഹൈദരാബാദിനെ കളി പഠിപ്പിക്കാന്‍ ബ്രയാന്‍ ലാറയെത്തുകയാണ്. ടോം മൂഡിയെ മാറ്റി മുന്‍ വിന്‍ഡീസ് ഇതിഹാസം ബ്രയാന്‍ ലാറയെ ഹൈദരാബാദ് മുഖ്യ പരിശീലകനാക്കിയിരിക്കുകയാണ്. അവസാന സീസണില്‍ ടീം നിരാശപ്പെടുത്തുന്ന പ്രകടനം നടത്തിയതോടെയാണ് മൂഡിയുടെ കസേര തെറിച്ചത്.

ലാറയെ മുഖ്യ പരിശീലകനാക്കിയ വിവരം ട്വിറ്റര്‍ പേജിലൂടെ ഹൈദരാബാദ് തന്നെയാണ് ഔദ്യോഗികമായി പ്രഖ്യാപിച്ചത്. അവസാന സീസണില്‍ ബാറ്റിങ് പരിശീലകനായും സ്റ്റാറ്റജിത് അഡ്വെയസറായും ലാറ ഹൈദരാബാദിനൊപ്പമുണ്ടായിരുന്നു. എന്നാല്‍ മൂഡിക്ക് കീഴില്‍ ടീമിന്റെ പ്രകടനം മോശമായതോടെ പുതിയ പരിശീലകന ഹൈദരാബാദ് നിയമിക്കുകയായിരുന്നു. ആദ്യമായാണ് ലാറ ഒരു ഐപിഎല്‍ ടീമിന്റെ മുഖ്യ പരിശീലകനാവുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here