വിനായക ചതുര്‍ഥി ദിനത്തില്‍ ആശംസകള്‍ നേര്‍ന്ന് മോഹന്‍ലാല്‍.

0
60

വിനായക ചതുര്‍ഥി ദിനത്തില്‍ ആശംസകള്‍ നേര്‍ന്ന് മോഹന്‍ലാല്‍. സോഷ്യല്‍ മീഡിയയിലൂടെയാണ് മോഹന്‍ലാലിന്‍റെ ആശംസ. വീട്ടില്‍ തന്‍റെ ഗണപതി ശില്‍പങ്ങളുടെ ശേഖരത്തിന് അരികില്‍ നിന്നുള്ള ഒരു ചിത്രവും മോഹന്‍ലാല്‍ പങ്കുവച്ചിട്ടുണ്ട്. കൈയിലും അത്തരത്തില്‍ ഒരു ചെറിയ ശില്‍പം അദ്ദേഹം ഏന്തിയിട്ടുണ്ട്.

കലാവസ്തുക്കളുടെ വലിയ ശേഖരം സ്വന്തമായുള്ള ആളാണ് മോഹന്‍ലാല്‍. വെള്ളാര്‍ ക്രാഫ്റ്റ് വില്ലേജില്‍ തയ്യാറാക്കപ്പെട്ട 12 അടി ഉയരമുള്ള വിശ്വരൂപ ശില്‍പം മോഹന്‍ലാല്‍ അടുത്തിടെ സ്വന്തമാക്കിയത് വാര്‍ത്തകളില്‍ ഇടംപിടിച്ചിരുന്നു. ഒരു വശത്ത് 11 മുഖങ്ങളുള്ള വിശ്വരൂപവും മറുവശത്ത് പാഞ്ചജന്യം മുഴക്കുന്ന കൃഷ്ണനും ചുറ്റും ദശാവതാരങ്ങളുമാണ് തടിയില്‍ തയ്യാറാക്കിയ ഈ ശില്‍പത്തില്‍ ഉള്ളത്. വെള്ളാര്‍ നാഗപ്പന്‍ ആയിരുന്നു ഇതിന്‍റെ ശില്‍പി.

ആര്‍ട്ടിസ്റ്റ് നമ്പൂതിരി മോഹന്‍ലാലിനുവേണ്ടി ഗന്ധര്‍വ്വന്‍റെ ഒരു പെയിന്‍റിംഗ് ചെയ്‍തതും ഇതേപോലെ വാര്‍ത്തകളില്‍ ഇടംപിടിച്ചിരുന്നു. പെയിന്‍റിംഗ് നേരില്‍ കൈപ്പറ്റാന്‍ മോഹന്‍ലാല്‍ നമ്പൂതിരിയുടെ വീട്ടില്‍ എത്തിയത് സംവിധായകന്‍ അഖില്‍ സത്യന്‍ ഒരു ഹ്രസ്വ ഡോക്യുമെന്‍ററി ആക്കിയിരുന്നു. ‘ഗന്ധര്‍വ്വന്‍- ടു ലെജന്‍ഡ്‍സ് ആന്‍ഡ് എ പെയിന്‍റിംഗ്’ എന്നായിരുന്നു ഇതിന്‍റെ പേര്.

LEAVE A REPLY

Please enter your comment!
Please enter your name here