ഇ.ഡി. അന്വേഷണം മുഖ്യമന്ത്രിയുടെ ഓഫീസിലേക്ക് : അഡീഷണൽ പ്രൈവറ്റ് സെക്രട്ടറിക്ക് ഹാജരാകാൻ നോട്ടീസ്

0
73

തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറി സി എം രവീന്ദ്രന് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ (ED) നോട്ടീസ്. വെള്ളിയാഴ്ച കൊച്ചിയിലെ ഓഫീസില്‍ ഹാജരാകനാണ് നോട്ടീസില്‍ ആവശ്യപ്പെട്ടിരിക്കുന്നത്.ഐടി വകുപ്പിലെ പദ്ധതികളില്‍ ഉള്‍പ്പെടെ ഊരാളുങ്കലിന് വഴിവിട്ട സഹായം നല്കിയിട്ടുണ്ടോ എന്ന ഇഡിയുടെ സംശയത്തിന്റെ അടിസ്ഥാനത്തിലാണ് ഇദ്ദേഹത്തെ വിളിപ്പിച്ചിരിക്കുന്നത്. കസ്റ്റഡിയലുള്ള എം.ശിവശങ്കറിന്റെ (M. Shivashankar) ചോദ്യം ചെയ്യലില്‍ നിന്നും ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലാണ് ഈ നോട്ടീസ് എന്നാണ് റിപ്പോര്‍ട്ട്.സ്വര്‍ണ്ണക്കടത്ത് കേസിലും (Gold smuggling case), ലൈഫ് മിഷന്‍ കേസുകളുമായി ബന്ധപ്പെട്ടും മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം. ശിവശങ്കറിന്റെ പേര് പുറത്തുവന്നപ്പോള്‍ സി എം രവീന്ദ്രന്റെ പേരിലും പ്രതിപക്ഷം ആരോപണം ഉണയിച്ചിരുന്നു. സി എം രവീന്ദ്രന്‍ (CM Raveendran) അനധികൃത ഇടപാടുകള്‍ നടത്തിയിട്ടുണ്ടോ സ്വത്ത് സമ്ബടിച്ചിട്ടുണ്ടോ എന്നിവയൊക്കെ ഇഡി ചോദിച്ചറിയും.

LEAVE A REPLY

Please enter your comment!
Please enter your name here