ഫിനാൻഷ്യൽ എക്സ്പ്രസ് സംഘടിപ്പിച്ച പരിപാടിയിലാണ് ധനമന്ത്രി നിർമ്മല സീതാരാമൻ ഇന്ത്യൻ സമ്പദ്‍വ്യവസ്ഥയുടെ വളർച്ചയെ കുറിച്ച് പറഞ്ഞത്. ഈ സാമ്പത്തിക വർഷം 7.4 ശതമാനം നിരക്കിൽ വളരുമെന്നും കണക്കുകളെ അടിസ്ഥാനമാക്കിയാണ് കേന്ദ്രസർക്കാറിന്റെ വിലയിരുത്തലെന്നും സമ്പദ്‍വ്യവസ്ഥ വളരുമെന്നതിൽ തനിക്ക് ഉറപ്പുണ്ടെന്നും ധനമന്ത്രി കൂട്ടിച്ചേർത്തു. അടുത്ത രണ്ട് വർഷം ഇന്ത്യൻ സമ്പദ്വ്യവസ്ഥയിൽ മികച്ച വർളച്ചയുണ്ടാകുമെന്നും ലോകബാങ്കും ഐ.എം.എഫും പ്രവചിച്ചിട്ടുണ്ടെന്നും ധനമന്ത്രി പറഞ്ഞു. അതെസമയം രാജ്യത്തെ കയറ്റുമതി വലിയ വെല്ലുവിളികളെ നേരിടുന്നുണ്ടെന്നും ധനമന്ത്രി കൂട്ടിച്ചേർത്തു.