സൂറിച്ച്: പരിക്കിൽ നിന്ന് മുക്തനായി തിരിച്ചെത്തിയ ഒളിംപിക് ചാംപ്യൻ നീരജ് ചോപ്ര വീണ്ടും സ്വർണനേട്ടത്തിൽ. സ്വീറ്റ്സർലൻഡിലെ ലൊസെയ്ൻ ഡയമണ്ട് ലീഗ് ജാവ്‍ലിൻ ത്രോയിൽ 89.08 മീറ്റർ ദൂരം എറിഞ്ഞാണ് ഇന്ത്യയുടെ അഭിമാന താരം വീണ്ടും സുവർണ നേട്ടത്തിലേക്ക് എത്തിയത്. തങ്ക നേട്ടത്തോടെ സുറിച്ചിൽ നടക്കുന്ന ഡയമണ്ട് ലീഗ് ബിഗ് ഫൈനലിലും നീരജ് യോഗ്യത നേടി. നീരജിന് വലിയ എതിരാളിയാകുമെന്ന പ്രതീക്ഷിച്ച ടോക്കിയോയിലെ വെള്ളിമെഡൽ ജേതാവായ ചെക്ക് താരം യാക്കൂബ് ആണ് വെള്ളി സ്വന്തമാക്കിയത്.