തനിക്ക് മലയാള ചലച്ചിത്രങ്ങള്‍ ഏറെ ഇഷ്ടമാണ്. രാജീവ് രവിയുടെ മിക്ക ചിത്രങ്ങളും ഞാന്‍ കണ്ടിട്ടുണ്ട്. അതുപോലെതന്നെ ലിജോയുടെ ഈ.മ.യൗ എന്നെ ഏറെ സ്വാധീനിച്ചിട്ടുള്ള ചിത്രമാണ്. എത്ര ഈസിയായിട്ടാണ് മലയാള ചലച്ചിത്രങ്ങള്‍ സൃഷ്ടിക്കപ്പെടുന്നത്. എന്റെ ചിത്രങ്ങളെയും മലയാളികള്‍ ഇഷ്ടപ്പെടുന്നുവെന്ന് അറിഞ്ഞതില്‍ തീര്‍ച്ചയായും സന്തോഷമുണ്ട്. തമിഴില്‍ ഞാന്‍ സംസാരിച്ചിട്ടും നിങ്ങള്‍ക്ക് അത് നന്നായി ഉള്‍ക്കൊള്ളാന്‍ കഴിയുന്നതുകൊണ്ട് ഞാന്‍ ഏറെ സന്തുഷ്ടനുമാണ്. മലയാളത്തിലെ ഒട്ടുമിക്ക അഭിനേതാക്കളും തമിഴിലും അവരുടെ കഴിവ് തെളിയിച്ചുകൊണ്ടിരിക്കുകയാണ്. അതുകൊണ്ടുതന്നെ തമിഴും മലയാളവും രണ്ടും രണ്ടല്ല. തീര്‍ച്ചയായും നല്ലൊരു അവസരം ലഭിക്കുകയാണെങ്കില്‍ മലയാളത്തില്‍ ഒരു ചിത്രം ഒരുക്കുകതന്നെ ചെയ്യും. പാ. രഞ്ജിത്ത് പറഞ്ഞു നിര്‍ത്തി.