തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 794 പേർക്ക് ഇന്ന് കോവിഡ് സ്ഥിരീകരിച്ചു. ഇവരിൽ 519 പേർക്കും രോഗം ബാധിച്ചത് സമ്പർക്കത്തിലൂടെയാണ് രോഗ വ്യാപനം നടന്നിരിക്കുന്നത്. ഇതില്‍ 24 പേരുടെ രോഗ ഉറവിടം വ്യക്തമല്ല.
ജില്ലകളിൽ രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം: തിരുവനന്തപുരം-182, കോഴിക്കോട്-92, കൊല്ലം-79, എറണാകുളം-72, ആലപ്പുഴ-53, മലപ്പുറം-50, പാലക്കാട്- 49, കണ്ണൂര്‍-48, കോട്ടയം- 46, തൃശൂർ-42, കാസര്‍കോഡ്- 28, വയനാട്-26, ഇടുക്കി-24, പത്തനംതിട്ട- മൂന്ന്. എറണാകുളം ജില്ലയില്‍ ജൂലൈ 16ന് മരണമടഞ്ഞ സിസ്റ്റര്‍ ക്ലെയറിന്റെ (73) പരിശോധനഫലവും ഇതില്‍ ഉള്‍പ്പെടുന്നു. ഇതോടെ മരണം 43 ആയി.
ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 148 പേര് വിദേശ രാജ്യങ്ങളില്‍ നിന്നും 105 പേര് മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വന്നതാണ്. 15 ആരോഗ്യ പ്രവര്‍ത്തകര്‍ക്കും രോഗം ബാധിച്ചു. തിരുവനന്തപുരം ജില്ലയിലെ നാല്, ആലപ്പുഴ, എറണാകുളം ജില്ലകളിലെ മൂന്നു വീതവും, കൊല്ലം, മലപ്പുറം ജില്ലകളിലെ രണ്ട് വീതവും, കോഴിക്കോട് ജില്ലയിലെ ഒന്നും ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. കൂടാതെ രണ്ടു ബിഎസ്എഫ് ജവാന്മാര്ക്കും (തിരുവനന്തപുരം, കൊല്ലം), തൃശൂര്‍ ജില്ലയിലെ നാല് കെ.എസ്.സി. ജീവനക്കാര്‍ക്കും രോഗം ബാധിച്ചു.