സം​സ്ഥാ​ന​ത്ത് ഇ​ന്ന് 794 പേ​ർ​ക്ക് കോ​വി​ഡ് സ്ഥിരീകരിച്ചു

0
94

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്ത് ഇ​ന്ന് 794 പേ​ർക്ക് ഇന്ന് കോവിഡ് സ്ഥിരീകരിച്ചു. ഇ​വ​രി​ൽ 519 പേ​ർ​ക്കും രോ​ഗം ബാ​ധി​ച്ച​ത് സ​മ്പ​ർ​ക്ക​ത്തി​ലൂ​ടെ​യാ​ണ് രോഗ വ്യാപനം നടന്നിരിക്കുന്നത്. ഇ​തി​ല്‍ 24 പേ​രു​ടെ രോ​ഗ ഉ​റ​വി​ടം വ്യ​ക്ത​മ​ല്ല.

ജി​ല്ല​ക​ളി​ൽ രോ​ഗം സ്ഥി​രീ​ക​രി​ച്ച​വ​രു​ടെ എ​ണ്ണം: തി​രു​വ​ന​ന്ത​പു​രം-182, കോ​ഴി​ക്കോ​ട്-92, കൊ​ല്ലം-79, എ​റ​ണാ​കു​ളം-72, ആ​ല​പ്പു​ഴ-53, മ​ല​പ്പു​റം-50, പാ​ല​ക്കാ​ട്- 49, ക​ണ്ണൂ​ര്‍-48, കോ​ട്ട​യം- 46, തൃ​ശൂ​ർ-42, കാ​സ​ര്‍​കോ​ഡ്- 28, വ​യ​നാ​ട്-26, ഇ​ടു​ക്കി-24, പ​ത്ത​നം​തി​ട്ട- മൂ​ന്ന്. എ​റ​ണാ​കു​ളം ജി​ല്ല​യി​ല്‍ ജൂ​ലൈ 16ന് ​മ​ര​ണ​മ​ട​ഞ്ഞ സി​സ്റ്റ​ര്‍ ക്ലെ​യ​റി​ന്‍റെ (73) പ​രി​ശോ​ധ​ന​ഫ​ല​വും ഇ​തി​ല്‍ ഉ​ള്‍​പ്പെ​ടു​ന്നു. ഇ​തോ​ടെ മ​ര​ണം 43 ആ​യി.

ഇ​ന്ന് രോ​ഗം സ്ഥി​രീ​ക​രി​ച്ച​വ​രി​ല്‍ 148 പേ​ര്‍ വി​ദേ​ശ രാ​ജ്യ​ങ്ങ​ളി​ല്‍ നി​ന്നും 105 പേ​ര്‍ മ​റ്റ് സം​സ്ഥാ​ന​ങ്ങ​ളി​ല്‍ നി​ന്നും വ​ന്ന​താ​ണ്. 15 ആ​രോ​ഗ്യ പ്ര​വ​ര്‍​ത്ത​ക​ര്‍​ക്കും രോ​ഗം ബാ​ധി​ച്ചു. തി​രു​വ​ന​ന്ത​പു​രം ജി​ല്ല​യി​ലെ നാ​ല്, ആ​ല​പ്പു​ഴ, എ​റ​ണാ​കു​ളം ജി​ല്ല​ക​ളി​ലെ മൂ​ന്നു വീ​ത​വും, കൊ​ല്ലം, മ​ല​പ്പു​റം ജി​ല്ല​ക​ളി​ലെ ര​ണ്ട് വീ​ത​വും, കോ​ഴി​ക്കോ​ട് ജി​ല്ല​യി​ലെ ഒ​ന്നും ആ​രോ​ഗ്യ പ്ര​വ​ര്‍​ത്ത​ക​ര്‍​ക്കാ​ണ് രോ​ഗം സ്ഥി​രീ​ക​രി​ച്ച​ത്. കൂ​ടാ​തെ ര​ണ്ടു ബി​എ​സ്എ​ഫ് ജ​വാ​ന്‍​മാ​ര്‍​ക്കും (തി​രു​വ​ന​ന്ത​പു​രം, കൊ​ല്ലം), തൃ​ശൂ​ര്‍ ജി​ല്ല​യി​ലെ നാ​ല് കെ.​എ​സ്.​സി. ജീ​വ​ന​ക്കാ​ര്‍​ക്കും രോ​ഗം ബാ​ധി​ച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here