ബില്ലുകള്‍ പാസാക്കുന്നതിന് പ്രത്യേക നിയമസഭാ സമ്മേളനം നാളെ ആരംഭിക്കും

0
77

ഗവര്‍ണറുടെ എതിര്‍പ്പ് മൂലം അസാധുവായ ഓര്‍ഡിനന്‍സുകള്‍ക്ക് പകരമുളള ബില്ലുകള്‍ പാസാക്കുന്നതിന് പ്രത്യേക നിയമസഭാ സമ്മേളനം നാളെ ആരംഭിക്കും. സര്‍വകലാശാലാ വൈസ് ചാന്‍സിലര്‍മാരുടെ നിയനമത്തില്‍ ഗവര്‍ണറുടെ അധികാരം വെട്ടിക്കുറക്കുന്ന ഭേദഗതി ബില്‍ മറ്റന്നാള്‍ നിയമസഭ പരിഗണിച്ചേക്കും. സെപ്തംബര്‍ 2 വരെയാണ് പ്രത്യേക സഭാ സമ്മേളനം.
റദ്ദായ ഓര്‍ഡിനന്‍സുകള്‍ക്ക് പകരമുളള 11 ബില്ലുകളും ഗവര്‍ണറുടെ അധികാരം വെട്ടിക്കുറക്കുന്ന ഭേദഗതി ബില്ലുമുള്‍പ്പെടെ 12 ബില്ലുകളാണ് ഈ സഭാ സമ്മേളനം പരിഗണിക്കുന്നത്. സഭാ സമ്മേളത്തിന്റെ ആദ്യ ദിനമായ നാളെ സ്വാതന്ത്ര്യത്തിന്റെ 75 ആം വാര്‍ഷികവുമായി ബന്ധപ്പെട്ട ചര്‍ച്ച മാത്രമാണ് നടക്കുക. മറ്റന്നാള്‍ മുതല്‍ ബില്ലുകള്‍ പരിഗണിച്ചു തുടങ്ങും.
സര്‍വകലാശാലാ വൈസ് ചാന്‍സിലര്‍മാരുടെ നിയനമത്തില്‍ ഗവര്‍ണറുടെ അധികാരം വെട്ടിക്കുറക്കുന്ന ഭേദഗതി ബില്‍ മറ്റന്നാള്‍ തന്നെ പരിഗണിച്ചേക്കുമെന്നാണ് സൂചന. ലോകായുക്തയുടെ അധികാരം വെട്ടിക്കുറക്കുന്ന ഭേദഗതി ബില്‍ അടുത്ത ദിവസങ്ങളിലാകും പരിഗണിക്കുക. ഏതൊക്കെ ബില്ലുകള്‍ മുന്‍ഗണനാ ക്രമമനുസരിച്ച് പരിഗണിക്കണമെന്നത് നാളെ ചേരുന്ന കാര്യോപദേശക സമിതി യോഗത്തിലാകും അന്തിമ തീരുമാനമാവുക.

LEAVE A REPLY

Please enter your comment!
Please enter your name here