പാലക്കാട്• മലമ്പുഴയിൽ സിപിഎം നേതാവ് ഷാജഹാനെ വെട്ടിക്കൊലപ്പെടുത്തിയ സംഭവത്തിൽ സിപിഎമ്മിനെതിരെ പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്‍. കൊലപാതകത്തിനു പിന്നില്‍ ആർഎസ്എസ് എന്നു പറയുന്നത് എന്ത് അടിസ്ഥാനത്തിലാണെന്ന് സതീശന്‍ ചോദിച്ചു. സിപിഎം സെക്രട്ടേറിയറ്റ് ആണോ കേസ് അന്വേഷിക്കുന്നതെന്നും പ്രതിപക്ഷ നേതാവ് ചോദിച്ചു.
ഇന്നലെ രാത്രി ഒൻപതരയോടെ കുന്നങ്കാട് ജംക്‌ഷനിലായിരുന്നു കൊലപാതകം. വീടിനു സമീപത്തെ കടയ്ക്കു മുന്നിൽ സുഹൃത്തിനൊപ്പം നിന്ന ഷാജഹാനെ പരിസരത്തു കാത്തുനിന്ന ഒരു സംഘം വടിവാൾ ഉപയോഗിച്ച് വെട്ടിവീഴ്ത്തുകയായിരുന്നു.