ഇത്രയധികം തെന്നിന്ത്യൻ താരങ്ങൾ ടോളിവുഡില്‍ ഉണ്ടായിട്ടും ദുൽഖർ സൽമാനെ സ്വാതന്ത്ര്യ ദിനത്തിൽ പതാക ഉയർത്താൻ ക്ഷണിച്ചതിന്റെ സന്തോഷം മലയാളി ആരാധകരും പങ്കുവെച്ചു
സ്വാതന്ത്ര്യ ദിനത്തിൽ തെലങ്കാന സൈബറാബാദ് മെട്രോപൊളിറ്റൻ പൊലീസിന്റെ പ്രത്യേക അതിഥിയായി ദുൽഖർ സൽമാൻ
ഓപ്പണ്‍ ജീപ്പില്‍ പോലീസ് ബുള്ളറ്റുകളുടെ അകമ്പടിയോടെയാണ് ദുല്‍ഖറിനെ സ്വാതന്ത്ര്യദിനാഘോഷം നടക്കുന്ന മൈതാനത്തേക്ക് സൈബറാബാദ് സ്വീകരിച്ചത്.തുടര്‍ന്ന് ദേശീയ പതാക ഉയര്‍ത്തിയ താരം ഫ്ലാഗ് സല്യൂട്ട് നല്‍കി. ദുല്‍ഖര്‍ തന്നെയാണ് വിഡിയോ സമൂഹമാധ്യമങ്ങളിലൂടെ പങ്കുവച്ചത്.
തുറന്ന ജീപ്പില്‍ പോലീസ് ഉദ്യോഗസ്ഥര്‍ക്കൊപ്പം സൈബറാബാദ് പോലീസ് അംഗങ്ങള്‍ അണിനിരന്ന സ്വാതന്ത്ര്യദിന പരേഡും ദുല്‍ഖര്‍ പരിശോധിച്ചു. സാധാരണയായി മന്ത്രിമാരോ ഉന്നത ഉദ്യോഗസ്ഥരോ പങ്കെടുക്കാറുള്ള പരിപാടിയില്‍ ഒരു സിനിമാ താരം പങ്കെടുത്തത് പുതിയ അനുഭവമായി.
വെള്ള കുർത്തയും പാന്റുമണിഞ്ഞ് സൺഗ്ലാസും വച്ച് ഓപ്പൺ ജീപ്പിൽ സ്റ്റൈലായി വരുന്ന ദുൽഖറിന്റെ വിഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലാണ്. പോസ്റ്റ് ചെയ്ത് മിനിറ്റുകൾക്കകം തന്നെ ആയിരക്കണക്കിന് പേരാണ് വിഡിയോക്ക് ലൈക്കുമായി രംഗത്ത് വന്നത്.ഇത്രയധികം തെന്നിന്ത്യൻ താരങ്ങൾ ടോളിവുഡില്‍ ഉണ്ടായിട്ടും ദുൽഖർ സൽമാനെ സ്വാതന്ത്ര്യ ദിനത്തിൽ പതാക ഉയർത്താൻ ക്ഷണിച്ചതിന്റെ സന്തോഷം മലയാളി ആരാധകരും പങ്കുവെച്ചു
മലയാളത്തിലെ പോലെ തെലുങ്കിലും നിരവധി ആരാധകരുള്ള താരമാണ് ദുല്‍ഖര്‍. അടുത്തിടെ റിലീസ് ചെയ്ച ദുല്‍ഖര്‍ ചിത്രം സീതാരാമം ബോക്സ് ഓഫീസില്‍ വന്‍ വിജയം നേടിയിരുന്നു, ചിത്രത്തിന്‍റെ സംവിധായകന്‍ ഹനു രാഘവപുടിയും സ്വാതന്ത്ര്യദിനാഘോഷത്തില്‍ പങ്കെടുത്തു.ലഫ്റ്റനന്‍റ് റാം എന്ന പട്ടാളക്കാരന്‍റെ വേഷത്തിലാണ് ദുല്‍ഖര്‍ സീതാരാമത്തിലെത്തിയത്.പരേഡില്‍ പങ്കെടുത്ത സേനാംഗങ്ങള്‍ക്കൊപ്പം ഗ്രൂപ്പ് ഫോട്ടോയെടുത്താണ് താരം മടങ്ങിയത്.