മുംബൈ: 600-ാം ട്വന്റി 20 മത്സരം പൂര്‍ത്തിയാക്കിയ വെസ്റ്റ് ഇന്‍ഡീസ് താരം കീറോണ്‍ പൊള്ളാര്‍ഡിന് അഭിനന്ദനവുമായി ഇന്ത്യന്‍താരം ജസ്പ്രീത് ബുമ്ര. ദ ഹണ്ട്രഡ് ടൂര്‍ണമെന്റിലാണ് കുട്ടിക്രിക്കറ്റില്‍ പൊള്ളാര്‍ഡ് അറുന്നൂറാം മത്സരത്തിനിറങ്ങിയത്. നേട്ടത്തിലെത്തിയ ആദ്യതാരമായ പൊള്ളാര്‍ഡിനെ അഭിനന്ദിച്ച് ബുമ്ര ട്വീറ്റ് ചെയ്തു. ബുമ്രയും പൊള്ളാര്‍ഡും ഐപിഎല്ലില്‍ മുംബൈ ഇന്ത്യന്‍സില്‍ സഹതാരങ്ങളാണ്.
ബുമ്ര ട്വിറ്ററില്‍ കുറിച്ചിട്ടതിങ്ങനെ.. ”600 മത്സരങ്ങള്‍! വലിയൊരു നാഴികക്കല്ലാണിത്. വിസ്മയതാരത്തിന് അത്ഭുതകരമായ നേട്ടം. അഭിനന്ദങ്ങള്‍ പൊളളാര്‍ഡ്.” ബുമ്ര കുറിച്ചിട്ടു. ലണ്ടന്‍ സ്പിരിറ്റ്‌സിനായാണ് ഹണ്ട്രഡില്‍ പൊള്ളാര്‍ഡ് കളിക്കുന്നത്. മത്സരത്തില്‍ പൊള്ളാര്‍ഡ് 11 പന്തില്‍ 34 റണ്‍സെടുത്തു. 600 ട്വന്റി 20 മത്സരങ്ങളില്‍ 11723 റണ്‍സും 309 വിക്കറ്റും പൊള്ളാര്‍ഡ് സ്വന്തമാക്കിയിട്ടുണ്ട്. ഒരു സെഞ്ച്വറിയും 56 അര്‍ധ സെഞ്ച്വറിയും പൊള്ളാര്‍ഡ് നേടിയിട്ടുണ്ട്.
600 games! What a milestone 🙌 Amazing achievement for an amazing player! Congratulations Polly 👏 @KieronPollard55
— Jasprit Bumrah (@Jaspritbumrah93) August 9, 2022