ശ്രീശങ്കരാചാര്യ സംസ്‌കൃത സര്‍വകലാശാലയുടെ കാലടി മുഖ്യ കേന്ദ്രത്തിലും വിവിധ പ്രാദേശിക കേന്ദ്രങ്ങളിലും (തിരുവനന്തപുരം, പന്മന, ഏറ്റുമാനൂര്‍, തുറവൂര്‍, കൊയിലാണ്ടി, തിരൂര്‍, പയ്യന്നൂര്‍) നടത്തുന്ന ബിരുദ പ്രോഗ്രാമുകളിലേക്ക് അപേക്ഷിക്കാം.
ബിരുദം: സംസ്‌കൃതം -സാഹിത്യം, വേദാന്തം, വ്യാകരണം, ന്യായം, ജനറല്‍. സാന്‍സ്‌ക്രിറ്റ് ആന്‍ഡ് ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി, സംഗീതം (വായ്പാട്ട്), ഡാന്‍സ് (ഭരതനാട്യം, മോഹിനിയാട്ടം), പെയിന്റിങ്, മ്യൂറല്‍ പെയിന്റിങ്, സ്‌കള്‍പ്ചര്‍
ഡിപ്ലോമ: ആയുര്‍വേദ പഞ്ചകര്‍മ അന്താരാഷ്ട്ര സ്പാ തെറാപ്പി
മുഖ്യകേന്ദ്രമായ കാലടിയില്‍ സംസ്‌കൃത വിഷയങ്ങള്‍കൂടാതെ സംഗീതം, നൃത്തം എന്നീ കലാ വിഭാഗങ്ങള്‍ മുഖ്യവിഷയമായി ത്രിവത്സര ബി.എ. ബിരുദ പ്രോഗ്രാമുകള്‍, പെയിന്റിങ്, മ്യൂറല്‍ പെയിന്റിങ്, സ്‌കള്‍പ്ചര്‍ വിഷയങ്ങളില്‍ നാലുവര്‍ഷത്ത ബി.എഫ്.എ. പ്രോഗ്രാമുകളിലേക്കും പ്രവേശനം നല്‍കും. സംസ്‌കൃതവിഷയങ്ങളില്‍ ബിരുദപഠനത്തിന് പ്രവേശനം നേടുന്ന മുഴുവന്‍ വിദ്യാര്‍ഥികള്‍ക്കും മാസം 500 രൂപ വീതം സ്‌കോളര്‍ഷിപ്പ് ലഭിക്കും.
യോഗ്യത: പ്ലസ് ടു/ വൊക്കേഷണല്‍ ഹയര്‍സെക്കന്‍ ഡറി അഥവാ തത്തുല്യ യോഗ്യതയുള്ളവര്‍ക്ക് (രണ്ടുവര്‍ഷം) അപേക്ഷിക്കാം. പ്രായം: 2020 ജൂണ്‍ ഒന്നിന് 22 വയസ്സ്. നൃത്തം, (മോഹിനിയാട്ടം, ഭരത
നാട്യം) സംഗീതം, പെയിന്റിങ്, മ്യൂറല്‍ പെയിന്റിങ്, സ്‌കള്‍പ്ചര്‍ എന്നിവ മുഖ്യവിഷയമായ പ്രോഗ്രാമുകള്‍ക്ക് അഭിരുചിനിര്‍ണയപരീക്ഷയുടെകുടി അടിസ്ഥാനത്തിലാണ് പ്രവേശനം.
ഏറ്റുമാനൂര്‍ പ്രാദേശികകേന്ദ്രത്തില്‍ നടക്കുന്ന ഒരുവര്‍ഷത്തെ ഡിപ്ലോമ പ്രോഗ്രാമായ ആയുര്‍വേദ പഞ്ചകര്‍മ അന്താരാഷ്ട്ര സ്പാ തെറാപ്പി കോഴ്‌സിലേക്ക് ശാരീരികക്ഷമതയുടെയും ഇന്റര്‍വ്യൂവിന്റയും മാനദണ്ഡത്തിലുള്ള മാര്‍ക്കിന്റെ അടിസ്ഥാനത്തിലാണ് പ്രവേശനം.
അപേക്ഷ ssusonline.org വഴി നല്‍കാം (അവസാന തീയതി: ഓഗസ്റ്റ് മൂന്ന്). അപേക്ഷയുടെ പ്രിന്റ് കോപ്പിയും അനുബന്ധരേഖകളും ഫീസും അതതു കേന്ദ്രങ്ങളിലെ വകുപ്പധ്യക്ഷന്‍മാര്‍ക്ക്/ ഡയറക്ടര്‍മാര്‍ക്ക് സമര്‍പ്പിക്കണം (അവസാന തീയതി: ഓഗസ്റ്റ് ഏഴ്).