അപ്പർ കുട്ടനാട്ടിൽ അതിജാഗ്രത

0
72

ആലപ്പുഴ: ജില്ലയിൽ മഴ തുടരുകതന്നെയാണ്. താരതമ്യേന കുറവുണ്ടെങ്കിലും സമീപജില്ലകളില്‍ ശക്തമായ മഴ തുടരുന്നത് കുട്ടനാടൻ മേഖലകളെ പ്രളയത്തിലാക്കുന്നതിന് സാധ്യത കൂട്ടുന്നു. തിങ്കളാഴ്ച രാത്രിയും ചൊവ്വാഴ്ച പുലർച്ചവരെയും മഴ തകർത്ത് പെയ്തെങ്കിലും പകൽ കുറവ് മഴയാണ് ലഭിച്ചത്. 10 വീടുകൾക്ക് നാശം സംഭവിച്ചു. അതിജാഗ്രത നിർദേശം പുറപ്പെടുവിച്ച് ജില്ല ഭരണകൂടം രംഗത്തുണ്ട്.

ഹൗസ് ബോട്ടുകൾ, ശിക്കാര വള്ളങ്ങൾ, മോട്ടോർ ബോട്ടുകൾ, ചെറുവള്ളങ്ങൾ എന്നിവയിലുള്ള യാത്ര ബുധനാഴ്ച അർധരാത്രിവരെ നിരോധിച്ചിരിക്കുകയാണ്. ജലഗതാഗത വകുപ്പ് ബോട്ട് സർവിസുകൾക്ക് നിരോധനമില്ല. പത്തനംതിട്ട ജില്ലയിൽ വ്യാപകമായി മഴ തുടരുന്നതിനാൽ പമ്പ, മണിമല നദികളിൽ ജലനിരപ്പ് അപകടനിലക്ക് മുകളിലാണ്. ഇക്കാരണത്താൽ ജില്ലയിലെ കുട്ടനാട്, അപ്പർ കുട്ടനാട് മേഖലകളിൽ ജലനിരപ്പ് ക്രമാതീതമായി വർധിച്ചേക്കുമെന്ന് മുന്നറിയിപ്പുണ്ട്. വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ബുധനാഴ്ച കലക്ടർ അവധി പ്രഖ്യാപിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here