മുംബൈ: ബോളിവുഡ് നടൻ രൺവീർ സിങ്ങിനെതിരെ(Ranveer Singh) കേസെടുത്ത് പൊലീസ്. മുംബൈയിലെ ചെമ്പൂർ പൊലീസ് സ്റ്റേഷനിലാണ് നടനെതിരെ എഫ്ഐആർ രജിസ്റ്റർ ചെയ്തത്. സോഷ്യൽ മീഡിയയിൽ തന്റെ നഗ്നചിത്രങ്ങൾ പ്രചരിപ്പിച്ചതിന്റെ പേരിലാണ് നടപടി. മുംബൈ ആസ്ഥാനമായുള്ള എൻജിഒ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് കേസ്.
ഏതാനും ദിവസങ്ങൾക്ക് മുമ്പാണ് ബോളിവുഡിലെ ഫാഷൻ കിംഗ് രണ്‍വീര്‍ സിംഗിന്‍റെ നഗ്നന ഫോട്ടോഷൂട്ട് ചിത്രങ്ങൾ പുറത്തുവന്നത്. ഒരു മാഗസിന് വേണ്ടിയായിരുന്നു ആരാധകരെയും ബോളിവുഡിനെയും ഞെട്ടിച്ചു കൊണ്ടുള്ള താരത്തിന്റെ ഫോട്ടോഷൂട്ട്. ഇത് വിവാദങ്ങൾക്ക് വഴിവച്ചിരുന്നു. പിന്നാലെ രൺവീറിനെതിരെ കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് കഴിഞ്ഞ ദിവസം മുംബൈ പൊലീസിൽ പരാതിയും ലഭിച്ചു.