ആദ്യ ചിത്രത്തിലൂടെ ദേശീയ അവാർഡ് സ്വന്തമാക്കി കാവ്യ പ്രകാശ്. പ്രശസ്ത സംവിധായകൻ വി.കെ. പ്രകാശിന്റെ മകളാണ് കാവ്യ പ്രകാശ്. അച്ഛന്റെ സിനിമാ ചർച്ചയ്ക്കിടെ അപ്രതീക്ഷിതമായി കാവ്യയിലേക്കെത്തിയ ചിത്രമാണ് വാങ്ക്. ഉണ്ണി ആർ. ആയിരുന്നു തിരക്കഥ. 68ാമത് ദേശീയ പുരസ്കാരത്തിൽ പ്രത്യേക ജൂറി പരാമർശമാണ് കാവ്യയെ തേടിയെത്തിയത്.