‘ഗുഡ് ലക്ക് ജെറി’യുമായി ജാൻവി കപൂര്‍, ട്രെയിലര്‍ പുറത്തുവിട്ടു

0
95

ജാൻവി കപൂര്‍ നായികയാകുന്ന പുതിയ സിനിമയാണ് ‘ഗുഡ് ലക്ക് ജെറി’. സിദ്ദാര്‍ഥ് സെൻഗുപ്‍തയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ജൂലൈ 29ന് ആണ് ചിത്രം റിലീസ് ചെയ്യുക. ഇപ്പോഴിതാ ‘ഗുഡ് ലക്ക് ജെറി’ എന്ന ചിത്രത്തിന്റെ ട്രെയിലര്‍ പുറത്തുവിട്ടിരിക്കുകയാണ് (Good Luck Jerry trailer).

ഡയറക്ട് ഒടിടി റിലീസായിട്ടാണ് ചിത്രം എത്തുക. ഡിസ്‍നി പ്ലസ് ഹോട്‍സ്റ്റാറിലാണ് ചിത്രം സ്‍ട്രീം ചെയ്യുക. രംഗരാജൻ രമാഭദ്രനാണ് ചിത്രത്തിന്റെ ഛായാഗ്രാഹണം നിര്‍വഹിക്കുന്നത്. ദീപക്, മിതാ വസിഷ്‍ഠ്, നീരജ് സൂദ്, നിഷാന്ത് സിംഗ്, സഹില്‍ മേഹ്‍ത തുടങ്ങിയവരും ചിത്രത്തില്‍ അഭിനയിക്കുന്നു.തമിഴ്  ഹിറ്റ് ചിത്രമായ ‘കൊലമാവ് കോകില’യുടെ ഹിന്ദി റീമേക്കാണ് ‘ഗുഡ് ലക്ക് ജെറി’. നയൻതാരയായിരുന്നു ‘കൊലമാവ് കോകില’യില്‍ നായികയായി എത്തിയത്. ഒരു ബ്ലാക്ക് കോമഡി ക്രൈം ഫിലിമായിട്ടാണ് ‘ഗുഡ് ലക്ക് ജെറി’ എത്തുന്നത്. പഞ്ചാബിലായിരുന്നു ‘ഗുഡ് ലക്ക് ജെറി’യുടെ ചിത്രീകരണം നടന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here